Wednesday, July 27, 2011

പാലക്കാടന്‍ കാഴ്ചകള്‍

ചന്ദ്രോത്ത് തറവാട് ....കുറെ ആളുകള്‍ ഒരുമയോട് ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തെ തറവാട് എന്നു വിളിക്കാമെങ്കില്‍ ചന്ദ്രോതിനെയും നമുക്ക് അങ്ങനെ വിളിക്കാം .ബിപിഎല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഏകദേശം നൂറിനടുത്ത്‌ പേര്‍ താമസിച്ചിരുന്ന ഒരു ലോഡ്ജ്ജു ആണ് ഈ ചന്ദ്രോത്..വാര്‍ഡന്‍ ഉം സെകുരിടിയും ഇല്ലാത്ത ഒരു മെന്‍സ് ഹോസ്റ്റല്‍ ആണ് എന്നു പറയുന്നതാണ് കുറെ കൂടി ശരി.ബിപിഎല്‍ നിന്നും വളരെ അടുത്താണ് ..ശങ്കറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എട്ടു മിനിറ്റ് ഇരുപത്തി നാല് സെക്കന്റ്‌ നടക്കുവാനുള്ള ദൂരം മാത്രം.പുതിയതായി വരുന്ന ഓരോ അപ്പ്രേന്റിസ് കളും അവിടെ തന്നെയാണ് താമസിക്കുന്നത്
വൈകിട്ട് നല്ല രസമാണ് ..എല്ലാവരും അഞ്ചര ആകുമ്പോള്‍ റൂമിലെതും ചിലപ്പോള്‍ നടക്കുവനിറങ്ങും.പാലക്കാടന്‍ നെല്‍ പാടങ്ങളിലൂടെ പടവരംബുകളിലൂടെ നടക്കുമ്പോള്‍ കിട്ടുന്ന ആ ഒരു അനുഭവം പറഞ്ഞരിയുക്കന്നതിനെക്കാള്‍ അപ്പുറമാണ്.
ഒരു വശത്ത് നീണ്ടു കിടക്കുന്ന മലനിരകള്‍ ..എപ്പോഴും വീശുന്ന വരണ്ട പൊടിക്കാറ്റു ..പിന്നെ ഒറ്റപ്പെട്ടു നില്‍ക്കുന്ന വലിയ പനകള്‍ .
പാലക്കാടന്‍ ജനതെയെ കുറിച്ച് പറഞ്ഞു കേട്ട ഒരു കഥയുണ്ട് ...തമിള്‍ നാടിന്‍റെ ഭാഗമായിരുന്ന കുറെ ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്താണ് പാലക്കാടു ജില്ല രൂപികരിച്ചത്.എന്നാല്‍ ഇപ്പോളും പാലക്കാടുകാര്‍ക്ക് കൂടുതല്‍ കൂറ് തമിള്‍ നാടിനോടാണ്..പ്രത്യേകിച്ചും പാലക്കാടു ടൌണ്‍ മുതല്‍ കിഴക്കോട്ടുള്ള ആളുകള്‍ക്ക്.പാലക്കാടന്‍ സംസ്കാരവും ആചാരങ്ങളും ഭക്ഷണ രീതികളും കുറെ ഒക്കെ തമിള്‍ നാടുമായി ബെന്തപെട്ടതാണ് .
കൂട്ടുപാത ജങ്ക്ഷനില്‍ ആണ് ബിപില്‍ ..അത് ഒരു പ്രധാന ജങ്ക്ഷന്‍ ആണ് ..പൊള്ളാച്ചി ക്ക് പോകുവാന്‍ ഉള്ള റോഡ്‌ അവിടെ നിന്നാണ് ആരംഭിക്കുന്നത് ..ജീവിതത്തില്‍ ആദ്യമായി "പാണ്ടി ലോറി " ഇത്രയധികം ഒന്നിച്ചു കാണുന്നത് അവിടെ നിന്നാണ് .
കൂട്ടുപാത ജീവാസ് എന്നു പേരുള്ള ഒരു തിയറ്റര്‍ ഉണ്ട്..ചന്ദ്രോത് ലോഡ്ജും അവിടുത്തെ കുട്ടികളും ഇല്ലായിരുന്നു എങ്കില്‍ ആ ബി ക്ലാസ്സ്‌ തിയെറെര്‍ എന്നെ പൂട്ടി പോയേനെ..!!പാലക്കാടു ടൌണില്‍ നിനും വെറും നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ കൂടുപത..ഒട്ടു മിക്ക എല്ലാ സാധനങ്ങളും കിട്ടും..(സോറി കെ എഫ് സി ,ഡോമിനോസോ കിട്ടില്ല ....)

ഉത്സവങ്ങള്‍ അതിന്റെതായ രീതിയില്‍ എല്ലാ ആചാര മര്യാദകള്‍ പാലിച്ചു നടുതുന്നവരന് പാലക്കാട്ടുകാര്‍ ..അതില്‍ ഏറവും പ്രശസ്തമായ ഒന്നാണ് നെന്മാറ വെല്ലങ്കി വേല ..
പാലക്കാടു ചെന്ന അവസരത്തില്‍ തന്നെ ഞാന്‍ അതിനു പോയിരുന്നു..ടൌണില്‍ നിന്നും ഒരു ഒന്നര മണിക്കുരിലെരെ യാത്ര ചെയ്യണം ..ഞങ്ങള്‍ ഉച്ചയ്ക്ക് ശേഷമാണ് പോയത് അവിടെ ഏകദേശം വൈകിട്ടോടെ എത്തി..കൊയ്തൊഴിഞ്ഞ നെല്പടങ്ങള്‍ക്കിടയില്‍ കൂടിയുള്ള ബസ്‌ യാത്ര ഒരു അനുഭവം തന്നെയാണ് ..നാടിലെ അമ്പലങ്ങളില്‍ ഉള്ളത് പോലെ നാടകം ഗാനമേള ഡാന്‍സ് തുടങ്ങിയ പരിപാടികളൊന്നും ഇവിടെ അധികം കാണില്ല ...അമ്പലം ഒരു വലിയ പാടത്തിനു അരികിലാണ്..ഒരു വശത്ത് കൂറ്റന്‍ മലയാണ്..ഉത്സവത്തിന്‌ വരുന്ന ആളുകള്‍ ഒക്കെ ഇരിക്കുനത് കൊയ്തൊഴിഞ്ഞ ഈ പാടത്താണ് ...ഒന്ന് ചുറ്റിയടിനു ശേഷം ഞങ്ങളും അവിടെ ഇരുന്നു ..വിശക്കുന്നു ഏന് ആരോ പറഞ്ഞപോളാണ് അതിനെ കുറിച്ച് ചിന്തിച്ചത് തന്നെ ....പണം കയില്‍ ഉള്ളത് കൊണ്ട് മാത്രം ഒരു കാര്യവും ഇല്ല എന്നു മനസിലായ ഒരു ദിവസമാണ് അത്.ഇത്ര പ്രസ്തമായ ഉത്സവം ആണെങ്കിലും കച്ചവടക്കാരും കടകളും വളരെ കുറവാണു ....ഒരു മണിക്കൂര്‍ ഹോട്ടല്‍ നു മുന്നില്‍ വിശന്നു ക്യു നിന്നാണ് ഭക്ഷണം കിട്ടിയത് ...
രാത്രി ഒന്‍പതു മുതല്‍ പത്തര വരെ വെടിക്കെട്ടാണ് ..ഇതിനു അവര്‍ സാമ്പിള്‍ വെടിക്കെട്ടെന്നാണ് പറയുന്നതെങ്കിലും തുടങ്ങി കഴിഞ്ഞാല്‍ തീര്‍ന്നാല്‍ മതി എന്നു വിചാരിച്ചു പോകും..അത്രയ്യ്ക്ക് കാതടപ്പിക്കുന്ന സൌണ്ട് ആണ്..ഞങ്ങള്‍ ഏഴു പേരുണ്ട് ..തിരിച്ചു പോകണമെങ്കില്‍ രാത്രി ബസ്‌ ഇല്ല ...രാവിലെ കമ്പനിയില്‍ പോകുകയും വേണം .....ഏതായാലും വന്നതല്ലേ വെളുപ്പിനുള്ള യദാര്‍ത്ഥ വെടിക്കെട്ട്‌ കൂടി കണ്ടിട്ട് പോകാം എന്നു ഒരു അഭിപ്രായം വന്നു...ഇനിയിപ്പോള്‍ ആ സമയം വരെ വേറെ പ്രോഗ്രാം ഒന്നുമില്ല .....എല്ലാവരും പാടത്തു തന്നെ കിടക്കുകയും ഇരിക്കുകയും ഒക്കെ ആണ്....കുറെ നേരം ഞങ്ങള്‍ ആലോചിച്ചു നിന്ന്..പിന്നെ വേറെ മാര്‍ഗമില്ല്ല ...ഏഴു പേരും പൊടി പിടിച്ച പാടത്തു കിടന്നുറങ്ങി...........വെളുപ്പിന് ടയിനമിട്ടിന്റെ കാതടപ്പിക്കുന സൌണ്ട് കേട്ടാണ് ഉണര്‍ന്നത്.പിന്നെ അങ്ങോട്ട്‌ രണ്ടു മണിക്കൂര്‍ നേരം ഒന്നും മനസിലാകാത്ത വിധം ആണ് കാര്യങ്ങള്‍ പല കോണുകളില്‍ നിന്നും ഒരു പോലെ ആണ് വെടിക്കെട്ട്‌..ഇരു ചെരുവരക്കാരും വാശിയിലാണ് ....അത് മുഴുവന്‍ കണ്ടു നിന്നാല്‍ കമ്പനിയില്‍ എത്തില്ല എന്ന ബോധം ഉളത് കൊണ്ട് മാത്രം ...തല്‍കാലം അവിടെ നിന്നും പോരാന്‍ തീരുമാനിച്ചു...അപ്പോഴാണ് വെരെഒരു പ്രശ്നം ....പലക്ക്ടെക്ക് പോകുവാനുള്ള പ്രൈവറ്റ് ബസ് കള്‍ എല്ലാം ആളു നിറഞ്ഞു കിടക്കുന്നു...അകത്തും പുറത്തും സൈഡിലും ഒക്കെ ആളുകളാണ് ....ഇനി ഇപ്പോള്‍ ബസില്‍ ഇരുന്നു പോകാം എന്നുള്ള കാര്യം ചിന്തിക്കേണ്ട ....ഏതെങ്കിലും ബസിനു മുകളില്‍ സ്ഥലം ഉണ്ടോ എന്നു നോക്കാം എന്ന നിര്‍ദേശം വച്ചത് ലിന്റോ ആണ്..അവനാണ് ഇങ്ങനത്തെ ഐഡിയ കള്‍ ഇപ്പോഴും മുന്നോട്ടു വയ്ക്കുന്നത് ..അങ്ങനെ ഏറ്റവും പുറകില്‍ കിടന്ന ഒരു ബസിന്റെ മുകളില്‍ കയറാമെന്ന് തീരുമാനിച്ചു...കൂട്ടത്തില്‍ ബസിനു മുകളില്‍ കയറാന്‍ പേടിയുള്ളതു ഞാന്‍ മാത്രം..."എന്തൂട്ടാ ശവി അങ്ങട് കേറ്" എന്ന മുകേഷിന്റെ ഒച്ച വപ്പില്‍ എന്റെ പേടിയെല്ലാം പമ്പ കടന്നു ...ഒരു വിധം ബസിനു മുകളില്‍ കയറി പറ്റി..അര മണിക്കൂര്‍ നേരം കഴിഉഞ്ഞു ബസ് എടുക്കാന്‍ അപ്പോള്‍ വരുന്നു ഒരാള്‍ മുകളിലേക്ക് "ചാര്‍ജ് കൊട് :കണ്ട്ക്ടര്‍ ആണ് ഇരിക്കുന്നത് മുകളില്‍ ആണെങ്കിലും ചാര്‍ജ് മുഴുവന്‍ വേണം..!!!പിന്നെ പാലക്കാടു വരെ ഉള്ള യാത്ര ജീവന്‍ മരണ പോരാട്ടമായിരുന്നു...റോഡിനു കുറുകെ ഇലക്ട്രിക്‌ കമ്പികള്‍ ഉണ്ട് കൈ വയറുകള്‍ ഉണ്ട് ....എല്ലാം വരുമ്പോള്‍ നന്നായി കുനിയണം ഇല്ലെങ്കില്‍ ........................
തിരിച്ചു ഏഴു മണിക്ക് പലക്കടെതി ...ടൌണില്‍ കൂടി ബസ് പോകുമ്പോള്‍ തലേന്നത്തെ ഉറക്ക ചടവോടെ പൂഴി പിടിച്ച ഡ്രസ്സ്‌ ഉമായി ഇരിക്കുന്ന ഞങ്ങളെ എല്ലാവരും ദയനീയമായി നോക്കി....എട്ടു പത്തിന് കമ്പനിയില്‍ എത്തണം..കമ്പനിയില്‍ ഇരുന്നു ഉറങ്ങാന്‍ പറ്റുമോ...ഇല്ല ...........കാരണം...ഇന്നാണല്ലോ നമ്മുടെ DGS & D inspection......

Friday, July 22, 2011

ആദ്യത്തെ ജോലി ആര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നു പറയുന്നത് ഒരു പരമാര്‍ത്ഥം തന്നെയാണ് .ആ പരമാര്‍ത്ഥം ഉള്‍ക്കൊള്ളുവാന്‍ കുറച്ചു സമയം എടുക്കും എന്നു മാത്രം .
ചേര്‍ത്തല സര്‍കാര്‍ പോളിയില്‍ നിന്നും ഡിപ്ലോമ കഴിഞ്ഞു നാട്ടിലുള്ള ഒരു ടിവി റേഡിയോ റിപൈരിംഗ് കടയില്‍ നിന്നും എങ്ങനെ സോള്‍ടെരിംഗ് അയന്‍ പിടിക്കാം എന്നതിനെ കുറിച്ച് ഗവേഷണം നടത്തി കൊണ്ടിരുക്കുന്ന കാലത്താണ് കളമശ്ശേരിയില്‍ നിന്നും ആ കത്ത് വന്നത് ..അതെ ബിപിഎല്‍ ടെലികോം പാലക്കാട്‌ ഫക്ടരിയിലെക്കുള്ള അപ്രന്റിസിഷിപ് ഇന്റര്‍വ്യൂ ...പോകണോ വേണ്ടയോ ..നാട്ടില്‍ നിന്നും മാറി നില്ക്കാന്‍ മനസ് വരുന്നില്ല ..ഇത് വരെ മാറി നിന്നിട്ടില്ല എന്നതായിരുന്നു സത്യം..അപ്പോഴാണ് നമ്മുടെ രാമന്‍ പട്ടരുടെ കാള്‍ വരുന്നത് ..എടാ അളിയാ എനിക്കും വന്നു ഒരു മാങ്ങാ തൊലി സാധനം (ഇത് രാമന് മാത്രം പേറ്റന്റ്‌ ഉള്ള വാകാണ്) .പോണോ ..ഞാന്‍ പറഞ്ഞു പോയി കളയാം ..മണ്ടനും (രഞ്ജിത്ത് ) വന്നിട്ടുണ്ടെന്ന് അറിയുന്നു അങ്ങനെയെങ്കില്‍ നമുക്കു ഒരു ട്രിപ്പ്‌ അക്കികള്യം എന്താ ..
ആദ്യമായി ട്രെയിനില്‍ ദൂര യാത്ര(??) ചെയ്യുകയാണ് ..അങ്ങനെ ഞങ്ങള്‍ (ഞാന്‍ ,രാമന്‍ ,രഞ്ജിത്ത് ) പനകളുടെ നാട്ടിലേക്കു യാത്ര തുടങ്ങി..കാടും മലയും ഇല്ലാത്ത ആലപ്പുഴയില്‍ നിന്നും വരുന്ന ഞങ്ങള്‍ക്ക് തൃശൂര്‍ കഴിഞ്ഞു പാലക്കാടു വരെ കണ്ടതൊക്കെ അദ്ഭുതം ആയിരുന്നു..കൂഠന്‍ മലകള്‍ പാറകള്‍ നോക്കെത്താ ദൂരത്തു കിടക്കുന്ന നെല്‍വയലുകള്‍ ..സത്യനന്തിക്കാട്‌ സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ച ഗ്രാമങ്ങള്‍ ..വൈകുന്നേരത്തോടെ പാലക്കാടു ടൌണില്‍ എത്തി .ഒരു തരം തമിള്‍ ടച്ച്‌ ഉള്ള സംസാരം എല്ലായിടത്തും ഒരു തരം ശാന്തത ..മുനിസിപല്‍ സ്റ്റാന്റ് നു അടുത്ത് തന്നെ ഒരു ലോഡ്ഗില്‍ മുറി എടുത്തു ..നമ്മുടെ രാമന്‍ ഒരു ബ്രാഹ്മണനാണ് (ഇതിന്റെ നിര്‍വചനം പിന്നീടാണ് ഞങ്ങള്‍ കണ്ടു പിടിച്ചത് ) അത് കൊണ്ട് vegetarian ഹോട്ടല്‍ തിരക്കി കുറെ നടന്നു അന്ന് ഭാഗ്യത്തിന് എല്ലാ vegetarian ഹോട്ടല്‍ ഉം നേരത്തെ അടച്ചിരുന്നു ...പിന്നീടു കണ്ട ഒരു ഹോട്ടലില്‍ കയറി ഊണിനു ഓര്‍ഡര്‍ കൊടുത്തു ..നോം ഒരു ബ്രാഹ്മണനാണ് ..നോമിന് വെജ് മതി എന്നു രാമന്‍..ഞാനും രഞ്ജിത്തും മീന്‍ ചാറും കൂട്ടി തട്ട് തുടങ്ങി ..രാമന്റെ സാംബാര്‍ തീര്‍ന്നു ..വയിട്ടരോട് സാംബാര്‍ ചോദിച്ചു ...ഹോട്ടല്‍ അടയ്ക്കാന്‍ പോകുന്ന ദ്രിതിയിലോ എന്തോ കൊണ്ട് വന്നത് സാക്ഷാല്‍ മീന്‍ കറി..ഒന്ന് നോക്കുക പോലും ചെയ്യാതെ നമ്മുടെ പട്ടരു അങ്ങ് ചോറിലേക്ക്‌ തട്ടി..രണ്ടു ഉരുള കഴിച്ചപ്പോലാണ് ബ്രാഹ്മണ്യത്തിനു ഏട്ടാ തിരിച്ചടി മനസിലായത്..അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഒരാളെ കൂടി നോണ്‍ വെജിന്റെ രുചി അറിയിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ഞങ്ങള്‍ ഹോട്ടലില്‍ നിന്നിറങ്ങി.

റൂമില്‍ എത്തിയിട്ടും രാമന് ആ ദേഷ്യം മാറുന്നില്ല...നാളെ തേയ്ക്കു ഇന്റര്‍ വ്യൂ വിനു പഠിക്കണമല്ലോ എന്നോര്‍ത്ത് ഞങ്ങള്‍ ബുക്കുകള്‍ നിവര്‍ത്തി ..അപ്പോഴാണ് രണ്ജിതിനു സംശയം ബിപിഎല്‍ ന്റെ മുഴുവന്‍ പേര് എന്താണ് ..എല്ലാവരും പരസ്പരം നോക്കി ...നോ ഐഡിയ ....വരുന്നത് വരുന്നടുത്തു വച്ച് വരട്ടെ .....സമാധാനമായി കിടന്നുറങ്ങി..രാവിലെ കുളിച്ചു റെഡി ആയി ..ഫുള്‍ സെറ്റ് അപ്പില്‍ മൂന്ന് പേരും മുറി വിട്ടു..ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാന്‍ നടന്നപ്പോള്‍ രാമന്‍ ഇന്നലത്തെ ഹോട്ടല്‍ ലിലേക്ക് ക്രൂരമായ ഒരു നോട്ടം ആ നോട്ടത്തില്‍ ഇളം ഉണ്ടായിരുന്നു..

ഓട്ടോ പിടിച്ചു കൂട്ടുപാത ജങ്ങ്ഷനില്‍ എത്തി .അവിടെയാണ് മഹത്തായ ആ കമ്പനി ബിപിഎല്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്.ഗേറ്റില്‍ നിന്ന കപട മീശകാരന്‍ സെകുരിടി ഓടു ചോദിച്ചു ...അപ്പോളാണ് അറിഞ്ഞത് ഇന്റര്‍ വ്യൂ എല്ലാം നടക്കുന്നത് പുറകിലുള്ള ബിപില്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ വച്ചാണ് ..അവിടെയാണ് എച് ആര്‍ വിഭാഗം.അവിടെ അവിടെയ്ക്ക് പോകണമെങ്കില്‍ കുറച്ചു ചുറ്റി പോകണം,ആ വഴിയില്‍ വച്ചാണ് ആദ്യമായി കാളവണ്ടി കാണുന്നത് ..!!കാളവണ്ടികളെയും മറികടന്നു അങ്ങനെ അവിടെ എത്തി ..സെകുരിടി മുതല്‍ ഉള്ള എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നു ...ഞങ്ങള്‍ പരസ്പരം നോക്കി ..എന്താ സംഗതി...ഒന്നും മനസിലായില്ല.
ഇന്റര്‍വ്യൂ നടക്കുന്ന ഹാളില്‍ എത്തി ഇരുപതു അഞ്ചു പേരോളം അവിടെ ഉണ്ട് .അവിടെ ചെന്നപ്പോളാണ്‌ നേരത്തെ ആളുകള്‍ അദ്ഭുത ജീവിയെ പോലെ നോകിയതിന്റെ കാര്യം മനസിലായത്..എല്ലാവരും ഒരു biodata യും ഇന്റര്‍ വ്യൂ കാള്‍ ലെട്ടെരും മാത്രം കയില്‍ പിടിച്ചു കൊണ്ട് ആണ് ഇരിക്കുന്നത് ..ഞങ്ങള്‍ മൂന്ന് പേരും വലിയ ഫയലും പിടിച്ചു മെഡിക്കല്‍ റെപ് സ്റ്റൈലില്‍ പുട്ട് കുട്ടി പോലെ നടക്കുന്നു ..(ആദ്യമായിട്ട് ആണ് ഇതൊക്കെ എന്നു അവരുണ്ടോ അറിയുന്നു..)..

അകെ മൂന്ന് ഒഴിവാണ് ഉള്ളത് .ഇരുപത്തി അഞ്ചു പേരും ..അപ്പോളെ രാമന്‍ പറഞ്ഞു .."" " ഗുണം ദേവസ്യ ..എങ്കിലും ധര്യം കല്പിച്ചു അങ്ങ് അറ്റെണ്ട്‌ ചെയ്തു..
ചായയും വടയും കഴിച്ചു ഇന്റര്‍ വ്യൂ ഹാളില്‍ ഇരിക്കുമ്പോള്‍ റിസള്‍ട്ട്‌ വന്നു ..ആദ്യം വിളിച്ചത് രാമനെ ...അപ്പോള്‍ ഞാന്‍ ഓര്‍ത്തു ഇനി രഞ്ജിത്തിന്റെ മാത്രമായി വരും ഞാന്‍ മാത്രം മിച്ചം..അത് പോലെ തന്നെ അടുത്ത പേര് രഞ്ജിത്ത്..സകല പ്രതീക്ഷയും പോയി..രണ്ടു പേരെ ഒരു പോളിയില്‍ നിന്നും വിളിച്ച സ്ഥിതിക്ക് ഇനി രക്ഷയില്ല..
പക്ഷെ...വന്നു ...അടുത്ത പേര് അജിത്‌ ......എന്ത് ...മൂന്നു പേരും പരസ്പരം നോക്കി..രഞ്ജിത്ത് അപ്പോഴേ അവന്റെ നടത്തവും നോട്ടവും ഒക്കെ മാറ്റി ..കുറച്ചു കൂടി മസില്‍ (അവനെ അര്‍നോള്‍ ട്‌ എന്നാണ് ബിപിഎല്‍ ലെ അവന്റെ റൂം മേറ്റ്സ് വിളിച്ചിരുന്നത്‌...അവനു ഇരുപത്തി നാലു കടിങ്ങ്സ് ഉണ്ടെന്നു പറയപ്പെടുന്നു ..അതല്ല അത് വരിയെല്ലുകളാണ് എന്നു ഒരു കൂട്ടര്‍ പറയുന്നു.) കേറ്റി പിടിച്ചു ..എനിക്കും രാമനും കമ്പ്യൂട്ടര്‍ production departmentil ആണ് പോസ്റ്റിങ്ങ്‌..രണ്ജിതിനു ബിപിഎല്‍ ലിമിട്ടെടിലും ജോയിന്‍ ചെയ്യേണ്ടത് മൂന്ന് ദിവസം കഴിഞ്ഞാണ് ..ആദ്യമായി അറ്റെണ്ട്‌ ചെയ്ത ഇന്റര്‍ വ്യൂ വില്‍ തന്നെ ജോലി കിട്ടിയ സന്തോഷത്തോടെ ഞങ്ങള്‍ മൂന്ന് പേരും നാട്ടിലേക്കു തിരിച്ചു..