Thursday, August 4, 2011

ഫൈവ് സ്റ്റാര്‍ സ്വാമിമാര്‍

ഇന്ന് ഫൈവ് സ്റ്റാര്‍ അമ്പലങ്ങളുടെയും ഫൈവ് സ്റ്റാര്‍ "അമ്മ " മാരുടെയും നിത്യാനന്ത മാരുടെയും കാലമാണ് ..ഒരു സ്വാമി സ്വിസ് ലാന്‍ഡില്‍ സുഖവാസ ഭൂമി വാങ്ങി ..ബിയറും കഞ്ചാവും അടിച്ചു മടുത്തപ്പോള്‍ അയാള്‍ക്ക് തോന്നി ഒന്ന് പ്രശസ്തനയാലോ എന്നു..ഇന്ന് പ്രശസ്തനകാന്‍ പറ്റിയ വഴി "അഴിമതി" ക്കെതിരെ ഖോര ഖോരം പ്രസന്ഗിക്കുകയാണ് എന്നു ഈ കുളിക്കുമ്പോള്‍ കിടുകിടാനാന്ത രാംദേവ് അണ്ണനോട് ആരോ പറഞ്ഞു ..നേരെ ഡല്‍ഹിയിലേക്കു വച്ച് പിടിച്ചു..

അരാഷ്ട്രീയ വാദികള്‍ക്ക് നല്ല സ്കോപുള്ള കാലമായതിനാല്‍ പണം കൊടുത്തു വാര്‍ത്ത‍ നല്‍കുന്ന നമ്മുടെ നാട്ട്ടിലെ എല്ലാ കൂതറ ചാന്നലുകളും പത്രങ്ങളും ഈ കുളിക്കാത്ത സ്വാമിയുടെ പുറകെ കൂടി ..ലക്ഷങ്ങള്‍ മുടക്കി ശീതീകരിച്ച ഫൈവ് സ്റ്റാര്‍ പന്തലില്‍ മട്ടന്‍ ബിരിയാണിയും ബീഫ് ഉലതിയതും കഴിച്ചു സ്വാമിയും പരിവാരങ്ങളും "നിരാഹാരം " കിടന്നു ..!!!

തലയില്‍ കെട്ടി തലക്കകത്ത് ഒന്നുമില്ലാത്ത ഒരാള്‍ രാജ്യം ഭരിക്കുന്നത്‌ കാരണം കൂടുതല്‍ തീരുമാനഗല്‍ പെട്ടെന്ന് വരില്ലല്ലോ ?അത് കൊണ്ട് രണ്ടു ദിനം ഫുഡ്‌ അടിച്ചു സ്വാമിയും സിന്കിടികളും തടിച്ചു കൊഴുത് ..അപ്പോളാണ് സര്‍കാര്‍ നു അറസ്റ്റ് ചെയ്യാന്‍ തോന്നിയത് ..രായ്ക്കു രാമാനം പന്തലിലേക്ക് ഓടിക്കയറി..നമ്മുടെ സ്വാമി അരാ മോന്‍ ..തുണി വലിച്ചെറിഞ്ഞു ചുരിദാറും ഇട്ടു ചന്തു പൊട്ടു സ്റ്റൈലില്‍ ഒരു ചട്ടം അങ്ങ് ചാടി ..സ്വാമിക്ക് വേണ്ടി ഫൈവ് സ്റ്റാര്‍ നിരാഹാരം സ്പോന്‍സര്‍ ചെയ്ത corporate കളും ബര്‍ക ദത്തിന്റെ ചാനെലും മൂക്കത്ത് വിരല്‍ വച്ചു.... രണ്ടു ദിവസം സെന്സഷനല്‍ ന്യൂസ്‌ ഇട്ടു വയറ്റില്‍ പെഴപ്പുണ്ടാക്കം എന്നു വിചാരിച്ചതാ അപ്പോഷേക്കും ഉറപ്പില്ലാത്ത മണ്ടന്‍ സ്വാമി ചുരിദാറും ഇട്ടോണ്ട് ഓടി ......

ഇത് പോലെ പല കൂതറ സ്വാമിമാരും കൂടി ആദ്മീയതയുടെ വില കളയുന്ന ഈ കാലത്തും സര്‍വ സങ്ക പരിത്യഗികളായ ഒറിജിനല്‍ സ്വാമി മാരെ നമ്മള്‍ മറക്കാന്‍ പാടില്ല.

ഇന്ന് കപട സ്വാമിമാരുടെയും ഫൈവ് സ്റ്റാര്‍ വള്ളിക്കാവില്‍ "അമ്മയുടെയും " ബാര്‍ബരോടുള്ള വിരോധം കാരണം ഒരിക്കലും മുടി മുരിക്കാതിരുന്ന പുട്ട പുര്‍ത്തി മജിഷ്യന്റെയും അടുക്കല്‍ പോകുന്നത് ഇന്നാട്ടിലെ ഉപരി മധ്യവര്‍ഗത്തിലെ ഒരു വിഭാഗം ജനങ്ങളാണ് ..ഇവര്‍ പറയുന്നതൊക്കെ ഈ ജനങ്ങള്‍ക്ക്‌ വേദ വാക്യമാണ് ...ഇവരാണ് അവരുടെ ദൈവം ....അമ്പലങ്ങലോന്നും ആര്‍ക്കും വേണ്ടാതായി ...

എന്റെ നാട്ടിലൊരു അമ്പലമുണ്ട് കൂട്ടുവേലി ശ്രീ ദുര്‍ഗാ ക്ഷേത്രം ....വൈകുന്നേരങ്ങളില്‍ ആ അമ്പല മുറ്റത്തു പോയി നില്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു മന സുഖം

ഈ പറയുന്ന കപട സ്വാമി മാരുടെ അല്ലെങ്കില്‍ "അമ്മ" മാരുടെ അടുക്കല്‍ പോകുമ്പോള്‍ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല ..

അമ്പലവും പള്ളിയും ഒക്കെ ജനങ്ങളുടെ ജിവിതത്തില്‍ വളരെ ഏറെ സ്വാധീനം ചെലുത്തിയ ഒന്നാണ് ..എനിക്ക് തോന്നുന്നത് അമ്പലത്തില്‍ പോകുന്നത് ദൈവത്തെ തോഴന്‍ ആയിരിക്കണം അല്ലാതെ പൂജാരിയെ പ്രസാദിപ്പിക്കാന്‍ ആയിരിക്കരുതും ..അത് പോലെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കു ന്നതില്‍ തെറ്റില്ല .. ...പള്ളിലച്ചന്റെ "ഇടഞ്ഞ ലേഖനം" വായിച്ചു പാര്‍ടികള്‍ക്ക് വോട്ടു കുത്തലകരുതും എന്നു മാത്രം.

ഞാന്‍ അകെ ഒരു തവണ ആണ് പഴനിയില്‍ പോയിരിക്കുന്നത് ..അതും പാലക്കാടന്‍ ജീവിത സമയത്ത് ....പാലക്കാടു നിന്നും അഞ്ചു മണിക്കൂര്‍ യാത്രയെ ഉള്ളു ....ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു ...നാട്ടില്‍ വിളിച്ചു പറഞ്ഞപ്പോള്‍ പറഞ്ഞു ഇത് ടൂര്‍ പോകുന്നത് പോലെ പോകേണ്ട ഒന്നല്ല അതിനു കുറച്ചു ചടങ്ങൊക്കെ ഉണ്ട് ....എങ്കിലും ഞങ്ങള്‍ പോകാന്‍ തയ്യാറെടുത്തു ..ഒരു ശനിയാഴ്ച ബിപിഎല്‍ നിന്നും വന്നു കുളിച്ചു തയ്യാറായി ..ചന്ദ്രോത് തറവാട്ടിലെ എല്ലാ അംഗങ്ങളുടെയും കയില്‍ നിന്നും പഴനിയില്‍ ഇടാനുള്ള ദക്ഷിണ വാങ്ങിച്ചു ഞങ്ങള്‍ പാലക്കാടു ടൌണ്‍ സ്റ്റേനിലേക്ക് യാത്രയായി ...മധുരക്ക് പോകുന്ന മീറ്റര്‍ ഗെജു വണ്ടിയിലാണ്‌ യാത്ര ......ആദ്യമായിട്ടാണ് മീറ്റര്‍ ഗേജില്‍ കയറുന്നത് ......അടുത്തടുത്തുള്ള കുറെ സീറ്റുകള്‍ .....മുല്ല എന്ന മലയാളം സിനിമയില്‍ കണ്ടത് പോലുള്ള രംഗങ്ങള്‍ ...കുറെ പഴ കച്ചവടക്കാര്‍ ..കുറെ പൂ വില്‍ക്കുന്നവര്‍ ..കൂടുതലും തൊഴിലാളികളാണ് ..രാവിലെ മൂന്ന് മണിക്ക് സ്റ്റേഷനില്‍ എത്തി....ഇനി രണ്ടു മണിക്കൂര്‍ വിശ്രമിക്കാം .....സ്റ്റേഷനില്‍ തന്നെ "മനോരമ " വിരിച്ചു കിടന്നു ..അന്നാണ് മനോരമ കൊണ്ട് ഇങ്ങനെയെങ്കിലും ഒരു "ഉപകാരം " ഉണ്ടായതു ..

സ്റ്റേഷനില്‍ നിന്നും അഞ്ചു മണിക്ക് ഇറങ്ങി കുറച്ചു ദൂരം മാത്രമേ നടക്കാനുള്ളൂ..അതിനിടയില്‍ കുതിര വണ്ടികളുടെയും കലവണ്ടികളുടെയും തിരക്ക് ...തമിള്‍ നാടിന്‍റെ തനതായ ഒരു മനം ഉണ്ട് ....പിച്ചി പൂവിന്റെയും ചാണകം ത്തിന്റെയും കൂടി ചേര്‍ന്ന ഒരു ദുര്‍ഗന്തം ...അത് തമിള്‍ നാട്ടില്‍ എവിടെ പോയാലും ഉണ്ടാകും..അതനു അണ്ണന്‍ സ്റ്റൈല്‍..

ഒരു ചെറിയ ഹോട്ടലില്‍ കയറി കുളിച്ചു റെഡി ആയി ....അപ്പോള്‍ മണി 6 ആയി ..ഇനി ഭക്ഷണം കഴിക്കണം ....അതാണ് പാട് ..തമിള്‍ നാട്ടില്‍ നിന്നും ഭക്ഷണം കഴിക്കുക എന്നു പറഞ്ഞാല്‍ എന്നെ സംബന്ധിച്ചടുതോലും വളരെ കഠിനമായിരുന്നു ...ഞാന്‍ ഒരു ചായില്‍ ഒതുകി ..ബാക്കിയുള്ള മൂന്നു പേരും നല്ല പോലെ കഴിച്ചു....ഇനി പഴനി മലയിലെക്കാന് യാത്ര..വഴിയില്‍ കച്ചവട ക്കാരുടെ തിരക്കാണ്...റോഡിനു ഇരു വശവും ധാരാളം കടകള്‍ മലയാളവും തമിഴും കലര്‍ന്ന സംസാരം...ആയിരത്തൊന്നു പടി കയറാന്‍ എല്ലാവര്ക്കും ആവേശമായി..

ഒന്നാമത്തെ പടി മുതല്‍ കച്ചവടക്കാരന് ശൂലം മുതല്‍ ഭസ്മം വരെ വില്ക്കുന്നുണ്ട് ...നേരെ നോക്കി നടന്നില്ലെങ്കില്‍ ശൂലവും ഭസ്മവും കയില്‍ കൊണ്ട് വച്ചു അവര്‍ കാശു ചോദിക്കും..!!! ഇരു വശത്തേക്കും നോക്കാതെ ഞങ്ങള്‍ പടി ഓടി കയറി..ഭക്തി മൂത്ത് ഒരു പ്രത്യേക അവസ്ഥയില്‍ ആയ ആളുകള്‍ ഉണ്ട് അവിടെ ..ശൂലം കവിളിലൂടെ കയറ്റി കയില്‍ കാവടിയുമായി ഉന്മാദം ലഹരിയില്‍ നില്‍ക്കുന്ന ഭക്തര്‍ ...

ആയിരത്തൊന്നു പടി ഓടി കയറാം എന്നുള്ള ധാരണ തെറ്റാണെന്ന് പെട്ടെന്ന് മനസിലായി..നടന്നും ഓടിയും മുകളില്‍ എത്തി ..അവിടെ വലിയ ക്യു ആണ് ..പണം കൊടുത്തു സൈഡില്‍ കൂടി കയറ്റി വിടുന്ന ചില വിരുദന്മാരും ഉണ്ട് അവിടെ ..ഞങ്ങള്ക് ധ്രിതി ഒന്നും ഉണ്ടായിരുന്നില്ല ..അല്ലെങ്കിലും ദൈവത്തിനെ കാണാന്‍ എന്തിനാ ഇട നിലക്കാരന്‍..പഴനി മലയുടെ മുകളില്‍ നിന്നും താഴേക്ക്‌ നോക്കിയാല്‍ കാണുന്നത് വളരെ ഭംഗിയുള്ള കഴ്ച തന്നെയാണ്.

പഞ്ചാമ്രിതവും പഴങ്ങളും വാങ്ങി ഞങ്ങള്‍ അങ്ങനെ മല ഇറങ്ങി...ഇടനിലക്കാരും കൂതറ സ്വാമിമാരും ഫൈവ് സ്റ്റാര്‍ അമ്മയും മജ്ഷ്യന്‍ സായി മാഷും ഇല്ലാത്ത ദൈവം മാത്രമുള്ള അംബലത്തില്‍ നിന്നും മനസു നിറഞ്ഞു തിരിച്ചിറങ്ങി..