Follow by Email-Pleas put your email id to recieve blogs to your inbox

Wednesday, May 20, 2015

രക്തദാനം മഹാദാനം

മനുഷ്യസ്നേഹിയായ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തിയാണ് രക്തദാനം.ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്.
കേരളത്തില് റോഡപകടങ്ങളും മറ്റ് അപകടങ്ങളും മൂലം മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളില് രേഖപ്പെടുത്തുന്ന അപകട മരണങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പല മരണങ്ങളും സംഭവിക്കുന്നത് രക്തസ്രാവം മൂലമാണ്. ആശുപത്രികളില് എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിക്കാത്തതു മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണം കൂടുതല്‍ ആണ്
ഒരാളുടെ ആകെ ശരീരത്തിന്റെ എട്ടു ശതമാനം രക്തത്തിന്റേതു ആകുന്നു.അഞ്ചു ലിറ്ററോളം ഉള്ള ആകെ രക്തത്തില്‍ പതിനഞ്ചു ശതമാനത്തില്‍ കൂടുതല്‍ കുറഞ്ഞുപോയാല്‍ ജീവന്‍ നിലനിര്‍ത്താന്‍ പുറമേ നിന്നും രക്തം സ്വീകരിക്കെണ്ടിയിരിക്കുന്നു.
ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും തന്റെ ആകയുള്ള രക്തത്തിന്റെ പത്തുശതമാനം വരെ യാതൊരു അപകടവും ഇല്ലാതെ ദാനം ചെയ്യാവുന്നതാണ്.പതിനെട്ടിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള ഏതൊരു സ്ത്രീയ്ക്കും പുരുഷനും രക്തം ദാനം ചെയ്യാവുന്നതാണ്.
മൂന്ന് മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാം. 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍ അനുയോജ്യം. ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. രക്തദാനം യാതൊരു തരത്തിലും മനുഷ്യന് ദോഷമാകുന്നില്ല .അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്താര്‍ബുദം, പ്രസവ സമയങ്ങളിലെ അമിത രക്ത സ്രാവം, വിളര്‍ച്ച എന്നിവയുടെ ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിനു പകരം നഷ്ടമായതിനു തുല്യ അളവിലും ചേര്‍ച്ചയുള്ളതുമായ രക്തം ദാതാവില്‍ നിന്നും സ്വീകരിക്കുന്നു.
രക്തം നല്‍കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ ഇടയില്‍ ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. രക്തം കൊടുത്ത് 24 മണിക്കൂര്‍ വരെ ശാരീരികാധ്വാനം പാടില്ലെന്നേയുള്ളൂ. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല.
രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍ കൃത്യമായ രക്ത പരിശോധനകള്‍ക്കു ശേഷം മാത്രമേ രക്തം ദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂ.ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, ക്യാന്‍സര്‍, കരള്‍ രോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ ഒരിക്കലും രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല.
രക്തദാനം മൂലം മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ഒരു ജീവനെ രക്ഷിക്കുമ്പോള്‍ രക്തദാതാവിന് ചില നേട്ടങ്ങള്‍ കൂടി ലഭിക്കുന്നുണ്ട്.രക്തദാനം മൂലം കുറവ് വന്ന രക്തം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരം നിര്‍മിച്ചു കുറവ് നികത്തുന്നു.
രക്തദാതാവിന്റെ ശരീരത്തില്‍ കൂടി ഒഴുകുന്ന പുതിയ രക്തമായതുകൊണ്ട് രോഗപ്രതിരോധശക്തി കൂടുവാനും ഇതുപകരിക്കുന്നു.
ശരീരത്തില്‍ അധികമുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കുവാന്‍ മഞ്ജ ഉത്തേജിപ്പിക്കപ്പെടുന്നതും രക്തദാനതിന്റെ ആരോഗ്യപരമായ ഗുണമാണ്.അതിലുപരി ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയകുന്നുവെന്ന രക്തദാതവിന്റെ സംതൃപ്തി.
അതുകൊണ്ട് രക്തദാനം മഹാദാനം ആണ്.ഒരു മനുഷ്യന് അവന്റെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും ആരോഗ്യകരമായ ഒരു ഉപകാരവും കൂടിയാണ്.

Tuesday, December 30, 2014

PK(പി കെ) അഥവ ഉടച്ചു വാര്‍ക്കപ്പെട്ട പൊതുബോധം !


ഇന്ത്യന്‍ പോതുബോധതിനും മതത്തിന്റെ അദൃശ്യ വലയങ്ങള്‍ക്കും ഉപരി പുരോഗമനപരമായി ചിന്തിക്കുന്ന നവ ലിബറല്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമയും സാഹിത്യവും മലയാളികള്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ എന്നൊരു "തെറ്റിധാരണ" ഉണ്ടായിരുന്നു..അത് തിരുത്തിക്കുവാന്‍ ഇടയാക്കിയ കലാസ്രിഷ്ടിയാണ് അമീര്‍ഖാന്റെ പി കെ !
നിലനില്‍ക്കുന്ന ജീര്‍ണിച്ച മത -ആള്‍ദൈവ ശക്തികെന്ദ്രങ്ങള്‍ക്കെതിരെ പരിഹാസത്തില്‍ പൊതിഞ്ഞ പ്രതിഷേധത്തിന്റെ സ്വരം ഉയര്‍ത്താന്‍ കഴിഞ്ഞു എന്നത് ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്ന ഒന്നാണ്.
എന്നാല്‍ ചിത്രം ഒരിക്കലും ദൈവം ഇല്ലായ്മയുടെ ആഘോഷം ഒന്നുമല്ല.ചിത്രത്തില്‍ ഉടനീളം കപട മത പണ്ഡിത-പൂജാരി സംഘത്തിനെ തുറന്നു കാട്ടുമ്പോള്‍ അതിനു൦ അപ്പുറം ദൈവം എന്ന ശക്തി ഉണ്ടെന്നു പറയാതെ പറയുകയാണ്.
ദൈവത്തിനു മാനേജര്‍ വേണ്ട എന്ന് പറയുന്നതിലും ദൈവത്തിന്റെ ബിംബ വല്‍ക്കരണത്തിന്റെ അര്‍ത്ഥ ശൂന്യതയെ എടുത്തു കാട്ടുന്നതിലും ചിത്രം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.
ഉത്തരേന്ത്യന്‍ ആള്‍ദൈവങ്ങളെ മറനീക്കി പുറത്തു കൊണ്ട് വരുന്ന രംഗങ്ങള്‍ നല്‍കുന്ന ചിത്രം , കാലാകാലങ്ങളായി നിലനില്‍ക്കുന്ന ആള്‍ദൈവ അധിനിവേശങ്ങളുടെ അന്ത്യം കയ്യെത്തും ദൂരത്താണ് എന്നതിന്റെ സൂചനയാണ്
വിശക്കുന്ന കുട്ടിക്ക് അന്നം കൊടുക്കാതെ ,കല്‍വിഗ്രഹങ്ങളില്‍ പാലഭിഷേകം നടത്തുന്ന ശരാശരി ഭക്തന്റെ യുക്തിചിന്തയെ ചോദ്യം ചെയ്യുന്നിടത്ത് കേവല യുക്തിവാദത്തിന്റെ ഉള്‍ക്കാഴ്ച നമുക്ക് കാണാം.
ഭഗവാനു അമ്പലം പണിയേണ്ട ആവശ്യം ഇല്ല എന്നത് സമകാലീക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അവസരവാദതെ പിടിച്ചു കുലുക്കുന്ന ഒന്നാണു.
യുവതലമുറയുടെ സാമൂഹ്യബോധത്തെ എടുത്തു കാണിക്കുവാന്‍ കഴിഞ്ഞു എന്നതും പ്രശംസ അര്‍ഹിക്കുന്നത് തന്നെ..കേവലം പാറയില്‍ ചുവപ്പ് തൊട്ടു നേര്‍ച്ചപ്പെട്ടി വച്ചാല്‍ വലിയ ബിസിനെസ്സ് ആണെന്നും അങ്ങോട്ട്‌ പോകാതെ ആളുകള്‍ ഇങ്ങോട്ട് വന്നു ആ ബിസിനെസ്സില്‍ ഭാഗഭക്കായി വിജയിപ്പിക്കും എന്നൊക്കെ തുറന്നടിക്കുന്നത്‌ ഇതുവരെ കാണാത്ത ശക്തമായ രീതികള്‍ തന്നെ.
വര്‍ഗീയത അതിന്റെ ഭരണപരമായ രൂപം കാണിച്ചു ഇന്ത്യയില്‍ അധികാരത്തില്‍ ഇരിക്കുന്ന ഈ അവസരത്തില്‍ അയല്‍രാജ്യം എപ്പോളും ശത്രുപക്ഷത് തന്നെ നിര്‍ത്തേണ്ട ഒന്നാണ് എന്നും പാകിസ്ഥാനി ആജന്മ ശത്രു ആയിരിക്കണം എന്നും ആരൊക്കെയോ ചേര്‍ന്നു നിര്‍മിച്ച ആ പൊതുബോധം ശരിക്കും പോളിച്ചടുക്കുവാന്‍ നായികയുടെ കാമുക കഥാപാത്രത്തിലൂടെയും പാകിസ്താന്‍ എംബസ്സിയിലെ സ്നേഹവായ്പ്പുകളിലൂടെയും കഴിഞ്ഞു എന്നതില്‍ ചിത്രത്തിന്റെ പണിപ്പുരയില്‍ ഉള്ളവര്‍ക്ക് അഭിമാനിക്കാം.
വര്‍ഷങ്ങളായി കൈമാറി പോരുന്ന ഭക്തിയുമായി ബന്ധപ്പെട്ട അനാചാരങ്ങളും വ്യക്തി കേന്ദ്രീകൃത ഭക്തി വ്യവസായവും പൊതുധാരയില്‍ ചര്‍ച്ചയ്ക്കു വയ്ക്കുവാനും അതുവഴി കപട നാണയങ്ങളെ ഒരു ചെറിയ ശതമാനം ജനങ്ങള്‍ എങ്കിലും തിരിച്ചറിയുവാനും തുടങ്ങും എന്നതില്‍ തിരക്കഥ കൃത്തുക്കള്‍ ഒരു പരിധിവരെ വിജയിച്ചു എന്ന് വേണം പറയാന്‍.
ആ വിജയം തന്നെ ആണ് മുംബയില്‍ ഉള്‍പ്പടെ കപട ദേശീയ മത വാദികളെ ഈ ചിത്രത്തിന് എതിരെ വളെടുക്കുവാന്‍ പ്രേരിപ്പിച്ചതും അതുമൂലം ഈ ചിത്രം പ്രതീക്ഷയ്ക്ക് അപ്പുറത്തെ വിജയത്തിലേയ്ക്ക് കടന്നതും.

Saturday, August 30, 2014

വാര്‍ത്തകള്‍ ഉണ്ടാകുന്നതു എങ്ങനെ

സി പി ഐ എം ഉള്‍പ്പടെ ഉള്ള ഇടതുപക്ഷ പാര്‍ട്ടി കള്‍ വളരെ നാളുകളായി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം ആണിത്.
കേരളത്തിലെ "ചില" മുഖ്യ ധാര പത്ര-ചാനല്‍ കളും അതിലെ മാധ്യമ പ്രവര്‍ത്തകരും പണം വാങ്ങി, സമ്മാനം വാങ്ങി വാര്‍ത്ത‍ നല്‍കുന്നു എന്നത് ആയിരുന്നു ഇടതുപക്ഷം ആരോപിച്ചിരുന്നത്.
ചില ഇടതു വിരുദ്ധ വാര്‍ത്തകള്‍ ഒട്ടുമിക്ക പ്രമുഖ (?) മാധ്യമങ്ങളിലും ഒരേ പാറ്റെണില്‍ ഒരേ ധ്വനിയോടെ വന്നപ്പോള്‍ ആണ് സഖാവ് പിണറായി വിജയന്‍ പറഞ്ഞത് ഇവിടെ ഒരു മാധ്യമ സിണ്ടികേറ്റ് പ്രവര്‍ത്തിക്കുന്നു എന്ന് .
കിട്ടുന്ന സമ്മാനത്തിനും പണത്തിനും അനുകൂലമായി വാര്‍ത്ത നല്‍കുന്നതിന്റെ ,അല്ലെങ്കില്‍ ആ സമ്മാനത്തിന്റെ തന്നെ വ്യക്തമായ തെളിവുകള്‍ പലപ്പോഴായി കണ്ടെത്തിയിട്ടുമുണ്ട്..
തലസ്ഥാനത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഫ്ലാറ്റില്‍ കൂടി അതിന്റെ ഒരു വശം നാം കണ്ടതാണ്.
ഒരു പണവും തിരിച്ചടയ്ക്കാതെ വര്‍ഷങ്ങളായി നഗരമധ്യത്തിലെ ഫ്ലാറ്റ് ഉപയോഗിച്ച് കൊണ്ടിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍.അത് പലതിനും ഉള്ള സമ്മാനമായിരുന്നു എന്നത് പരസ്യമായ രഹസ്യം !
തങ്ങള്‍ക്കു ഇഷ്ടമില്ലാത്ത എന്തിനെയും ,പണം കിട്ടിയാല്‍ എഴുതി തോല്‍പ്പിക്കാന്‍ മിടുക്കരാണ് ഒരു "വിഭാഗം" മാധ്യമ പ്രവര്‍ത്തകര്‍.
ദേശാഭിമാനി ഉള്‍പ്പടെ ഉള്ള മാധ്യമങ്ങള്‍ മാധ്യമ സിണ്ടികേറ്റ് നു എതിരെ ധാരാളം വാര്‍ത്തകള്‍ പലപ്പോഴായി പുറത്തു കൊണ്ട് വന്നിട്ടും ഉണ്ട്.
കഴിഞ്ഞ ദിവസ്സം ഒരു മാധ്യമ പ്രവര്‍ത്തക ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഒരു കാര്യത്തില്‍ നിന്നും ആണ് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലെ അണ്ടര്‍ ഗ്രൌണ്ട് ബാര്‍ നെ കുറിച്ച് നവമാധ്യമങ്ങളില്‍ ചര്‍ച്ച വന്നത്.
പ്രസ്‌ ക്ലബിലെ ബാര്‍ ..ഒരു ലൈസെന്‍സ് ഉം ഇല്ലാതെ നിയമത്തിനു ഒട്ടും തന്നെ വിധേയം അല്ലാത്ത വിധം തലസ്ഥാനത്തെ ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കുടിച്ചു കൂത്താടി വാര്‍ത്ത‍"നിര്‍മിക്കുവാന്‍" ഉള്ള ഒളി സങ്കേതം.
സാധാരണ ബാറിന്റെ അതേ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്.
എക്സൈസ് മന്ത്രിയും പല പ്രമുഖ രാഷ്ട്രീയ നേതാക്കളും പത്രസമ്മേളനം നടത്തുവാന്‍ സ്ഥിരമായി എത്തുന്ന പ്രസ്‌ ക്ലബ്ബില്‍ ഇങ്ങനെ ഒരു സങ്കേതം പ്രവര്‍ത്തിക്കുന്നു എങ്കില്‍ അതിനര്‍ത്ഥം അത് പരസ്യമായ ഒരു രഹസ്യം ആണെന്ന് തന്നെ അല്ലെ .!
കുപ്പികളുടെ എണ്ണവും അളവും കൂടുന്നതിന് അനുസരിച്ച് വാര്‍ത്തകളുടെ വീര്യവും കൂടും എന്ന ബാര്‍ട്ടര്‍ സമ്പ്രദായം ആയിരിക്കും ഇവിടെ പ്രവര്തികമാകുന്നത് .കള്ള വാറ്റുകാരനെയും ഒരു കുപ്പി മദ്യം കയ്യില്‍ വച്ച കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്ത ആളിനെയും ചാനല്‍ ക്യാമറകളില്‍ ഒപ്പി വൈകിട്ട് സ്റ്റുഡിയോ ഫ്ലോറില്‍ ഇരുന്നു മദ്യത്തിനു എതിരെ ഖോര ഖോരം വാര്‍ത്തകള്‍ നല്‍കുന്ന "ചില" മാധ്യമ പ്രവര്‍ത്തകരുടെ അണ്ടര്‍ ഗ്രൌണ്ട് ബാര്‍ വീശല്‍ അധികാരികള്‍ കണ്ടു നിയമ നടപടി എടുക്കേണ്ട ഒന്നാണ്..ഈ വാര്‍ത്ത ഒരു ചാനലിലും വരുമെന്ന് കരുതേണ്ട..സോഷ്യല്‍ മീഡിയ ഉള്ളതുകൊണ്ട് മാത്രം നാം അറിയുന്നു.
ഇനി എങ്കിലും നമ്മുടെ മുന്നിലേയ്ക്ക് എത്തുന്ന "സൂചന/അത്രേ/പറയപ്പെടുന്നു വാര്‍ത്തകള്‍ കാണുമ്പോള്‍ ചിന്തിക്കുക..സമ്മാനത്തിന്റെ അളവ് കൂടിയാല്‍ വാര്‍ത്തയുടെ നിര്‍മിതിയും കൂടും !!

Wednesday, August 27, 2014

ഫേസ് ബുക്കിന്‍റെ ചുവരുകള്‍

സോഷ്യല്‍ മീഡിയ തുറന്നു തരുന്നത്  വലിയ അവസരങ്ങള്‍ ആണ്.പണ്ട് ചായക്കട ചര്‍ച്ചകളിലും നാട്ടിന്‍പുറത്തെ ആള്‍ക്കൂട്ടങ്ങളിലും  വായനശാലകളിലും നടന്നിരുന്ന ചര്‍ച്ചകളുടെ ആധുനീകപതിപ്പ്.

ഈ പറഞ്ഞ സ്ഥലങ്ങളില്‍  എല്ലാത്തരം വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്..അതില്‍ രാഷ്ട്രീയം ,സിനിമ ,ചരിത്രം,ഭൂമിശാസ്ത്രം ,സാഹിത്യം എന്ന് വേണ്ട അയല്‍വക്കങ്ങളില്‍ നടക്കുന്ന ആഹിവിതംവരെ ചര്‍ച്ച ആകാറുണ്ട്.അത്തരം ചര്‍ച്ചകളുടെ ഒരു പ്രത്യേകത എന്താണ് എന്ന് ചോദിച്ചാല്‍ അവയ്ക്കൊന്നും ആരും അതിര്‍വരമ്പുകള്‍ വയ്ക്കാറില്ല.അവ ഒന്നും ആരാലും നിയന്ത്രണവിധേയമായ ഒന്നും അല്ല.അവിടെ ഉപയോഗിക്കുന്ന ഭാഷ സ്വതസിന്തം ആയ ഒന്നായിരിക്കും.അതില്‍ കൂട്ടിചേര്‍ക്കലുകളോ മുഖം മിനുക്കാലുകാളോ ഒന്നും ഉണ്ടാകില്ല..അപ്പോള്‍ തോന്നുന്നത് എന്താണോ അതാണ്‌ ചര്‍ച്ചയ്ക്കുള്ള ഭാഷയും അതിന്റെ സ്വഭാവവും.

മുകളില്‍ പറഞ്ഞത് പോലെ ആ ചര്‍ച്ചകളുടെ ഒരു തനിപ്പകര്‍പ്പ്‌ ആണ് സോഷ്യല്‍ മീഡിയകള്‍,പ്രത്യേകിച്ച് ഫേസ് ബുക്ക്‌.
ഇവിടെ ഇടപെടുന്നവര്‍ സമൂഹത്തിലെ എല്ലാതലത്തിലും ഉള്ള ആളുകള്‍ ആണ്.അവരുടെ ഓരോരുത്തരുടെയും മനസികവ്യപാരങ്ങള്‍ വളരെ വ്യത്യസ്തം ആണ്.അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ യിലെ ചര്‍ച്ചകള്‍ക്ക്  നിയതമായ ഒരു രൂപമോ നിയന്ത്രണമോ ഇല്ലതാനും.

സമൂഹത്തിലെ ചര്‍ച്ചകള്‍ എടുത്തു നോക്കിയാല്‍ തന്നെ ഒരു വിഷയത്തെ ഗൌരവമായി കണ്ടു അതിന്റെ മെരിറ്റില്‍ എടുത്തു വിശകലനം ചെയ്യുന്ന ആളുകള്‍ ഉണ്ട്.അത് പോലെ കാടടച്ചു വെടി വയ്ക്കുന്ന ഒരു കൂട്ടവും ഉണ്ട്.പക്ഷെ രണ്ടു കൂട്ടരും ചെയ്യുന്നത് വ്യക്തമായ അഭിപ്രായ പ്രകടനം തന്നെ.

അതുപോലെ തന്നെ ഫേസ് ബുക്കില്‍ ഓരോ വാക്കുകള്‍ എഴുതുമ്പോളും വളരെ അധികം ആലോചിച്ചു അതിലെ ഭാഷയെ കാച്ചി കുറുക്കി പതം വരുത്തി എഴുതുന്നവര്‍ ഉണ്ട്.അതെ പോലെ തന്നെ ഭാഷയുടെ ഭംഗി നോക്കാതെ സൌകുമാര്യത്തെ കണക്കില്‍ എടുക്കാതെ തങ്ങള്‍ക്കു പറയുവാന്‍ ഉള്ളത് എന്ത് തന്നെ ആയാലും വെട്ടിത്തുറന്നു പറയുന്ന ഒരു കൂട്ടരും ഉണ്ട്.

എന്ത് തന്നെ ആയാലും എല്ലാത്തിന്റെയും ആത്യന്തികമായ  ലക്‌ഷ്യം നിയന്ത്രണങ്ങള്‍ ഇല്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ തന്നെ ആണ്.ആ ഒരു നിയന്ത്രണം ഇല്ലായ്മ ആണ് ഫേസ് ബുക്ക്‌ പോലെ ഉള്ള നവമാധ്യമങ്ങളുടെ ശക്തിയും.

എന്നാല്‍ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞ വിഷയവും ഗൌരവകരമായ ഒന്നാണ്.
"മൂത്രപുരകളില്‍ എഴുതിയിരുന്ന മനോരോഗികള്‍ ഇപ്പോള്‍ ഫേസ് ബുക്കില്‍ സജീവം"

പക്ഷെ അതൊരു അടച്ചാക്ഷേപം ആയിട്ടല്ല അദേഹം പറഞ്ഞത് എന്ന് കൂടി കണക്കില്‍ എടുത്തു വേണം ആ പ്രസ്താവനയോട് പ്രതികരിക്കുവാന്‍.തീര്‍ച്ചയായും  ഈ പറഞ്ഞ മനോരോഗികള്‍ സോഷ്യല്‍ മീഡിയ യില്‍ ഉണ്ട്.തെറി വിളികളും അസഭ്യ വര്‍ഷവുമായി മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അല്ലെങ്കില്‍ ആശയങ്ങളെ ആക്ഷേപിക്കുന്ന ഒരു ചെറുവിഭാഗം.പക്ഷെ അവരും പ്രകടിപ്പിക്കുന്നത് ഒരു തരത്തില്‍ അഭിപ്രായ പ്രകടനം ആണ്,പക്ഷെ ആ അഭിപ്രായ പ്രകടനത്തിന്റെ നിലവാരം എത്ര എന്നതിനെ കുറിച്ച് ഒരു ചിന്ത ഉണര്‍ത്തുവാന്‍ രഞ്ജിത്ത് ന്റെ പ്രസ്താവന കൊണ്ട് ആയി എങ്കില്‍ അതിനെ  പോസിറ്റീവ് ആയി തന്നെ എടുക്കുന്നതാകും കൂടുതല്‍ അഭികാമ്യം.

ചാനല്‍ കളെയും പത്രങ്ങളെയും മറ്റു മാധ്യമങ്ങളെയും നിശിതമായി വിമര്‍ശനത്തിന്റെ കൂരമ്പില്‍ തറയ്ക്കുന്ന സോഷ്യല്‍ മീഡിയ എന്ന ഈ സംവിധാനത്തെയും   അതെ നാണയത്തില്‍ അതെ മെരിറ്റില്‍ തന്നെ വിമര്‍ശിക്കുവാന്‍ അവകാശം മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന  അപ്രിയ സത്യം മനസ്സിലാക്കിയാല്‍ രഞ്ജിത്ത് ന്റെ വിമര്‍ശനങ്ങളെ ആ രീതിയില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയും.

Monday, April 14, 2014

അങ്ങനെ ഒരു വിഷു ദിനത്തില്‍

ഇന്ന് വിഷു തലേന്ന്‌.
പത്തു വര്‍ഷം മുന്നേ ഉള്ള ഒരു വിഷു തലേന്ന് ഇപ്പോളും അല്‍പ്പം പേടിയോടെ ആണ് ഓര്‍ക്കുന്നത്.
പാലക്കാട്‌ ബി പി എല്‍ ഇല്‍ ജോലി ചെയ്തിരുന്ന കാലം.
താമസിക്കുന്നത് ഒരു ലോഡ്ജില്‍ ആണ്.നൂറ്റമ്പതിനു അടുത്ത്  ആളുകള്‍ ഉള്ളതില്‍  ഇരുപതോളം പേര്‍ മാത്രമേ വിഷുവിനു നാട്ടില്‍ പോകാതെ ബാക്കി ഉള്ളൂ.
ജോലി ഒക്കെ കഴിഞ്ഞു വൈകിട്ട് ഞാനും ലിന്റോയും ശങ്കറും കൂടി പാലക്കാട്‌ ടൌണിലേയ്ക്ക് ബസ് കയറി.കോട്ടയും കോട്ട മൈതാനവും ഒക്കെ ചുറ്റി നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്നും ഒരു ബിരിയാണിയും കഴിച്ചു അവസാനം കുറച്ചു പടക്കവും വാങ്ങി തിരിച്ചു ബസ് കയറി.

ബി പി എല്‍ കമ്പനി നില്‍ക്കുന്ന കൂട്ടുപാത ജംക്ഷനില്‍ നിന്നും പൊള്ളാച്ചി റോഡിലൂടെ പോയി ആദ്യത്തെ സ്റ്റോപ്പില്‍ ആണ് ഇറങ്ങേണ്ടത്.ബസ്സില്‍ അധികം തിരക്ക് ഒന്നുമില്ല.
വിഷു ആഘോഷതിന്റെ തീവ്രത പല തരത്തില്‍ ഉള്ള മദ്യത്തിന്റെ സ്മെല്‍ ന്റെ രൂപത്തില്‍ ബസ്സില്‍ അടിക്കുന്നുണ്ടായിരുന്നു.

ബസ് സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി.റോഡില്‍ നല്ല ഇരുട്ടാണ്‌.ഞങ്ങള്‍ക്ക് മുന്നേ രണ്ടു പേര്‍ നാല് കാലില്‍ ബസ്സില്‍ നിന്നും ഇറങ്ങി മുന്നോട്ടു നടക്കുന്നുണ്ട്.

മുന്നോട്ടു നടക്കുന്നതിനു ഇടയില്‍ ശങ്കര്‍ നു എന്തോ ബോധോദയം ഉണ്ടായതു പോലെ പെട്ടെന്നൊരു വിളി ആയിരുന്നു." ഹാപ്പി വിഷു .പൂയ് " .സ്വതവേ നല്ല ഉച്ചത്തില്‍ സംസാരിക്കാറുള്ള അവന്‍ ഹാപ്പി വിഷു എന്ന് വിളിച്ചത് എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാം അല്ലോ .

ഞങ്ങള്‍ക്ക് മുന്നേ ഇറങ്ങിയ രണ്ടു പേര്‍ വിളിച്ചു ചോദിച്ചു "ആരാടാ അത് "
മറുപടി ഒന്നും കൊടുത്തില്ല..അവന്‍ പിന്നെയും  ഹാപ്പി വിഷു എന്ന് അലറി .അലറലോട് അലറല്‍ !
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.രണ്ടു പേര്‍ ഞങ്ങളുടെ അടുത്തേയ്ക്ക് ഓടി അടുക്കുന്നു.ഞങ്ങളും വിട്ടില്ല ഓടാന്‍ തുടങ്ങി.
പക്ഷെ അവര്‍ എത്തി ലിന്റോ യുടെ കോളറില്‍ പിടിച്ചു.
അപ്പോളും ശങ്കര്‍ അലറുന്നു..ഹാപ്പി വിഷു.!
ലിന്റോ യെ വിട്ടു ശങ്കറിനെ തന്നെ അതില്‍ ഒരാള്‍ പിടിച്ചു.
എന്താടാ നിനക്ക് പ്രശ്നം ? ഇവിടെ കിടന്നു അലറാന്‍ ഇത് നിന്റെ തറവാട് വക സ്ഥലം ആണോ .
വിഷു അല്ലെ ചേട്ടാ..ജസ്റ്റ്‌ എന്ജോയ്‌..അതായിരുന്നു ശങ്കറിന്റെ മറുപടി .

ഇത് മരുത് റോഡ്‌ .ഇവിടെ ഞങ്ങള്‍ പറയും അത് നീ കേട്ടാല്‍ മതി എന്ന് ചേട്ടന്‍.

രണ്ടു ചേട്ടന്മാരും നന്നായി മദ്യപിച്ചിട്ടുണ്ട്‌.സംഗതി പന്തികേട്‌ ആണ് എന്ന് മനസ്സില്‍ ആയ ഞങ്ങള്‍ പ്രശ്നം ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നതിനു ഇടെ അതിലൊരാള്‍ പെട്ടെന്ന് അരയില്‍ നിന്നും ഒരു കത്തി വലിച്ചൂരി ശങ്കറിന്റെ പിടലിയില്‍ വച്ചു.

അവനു എന്നിട്ടും കൂസല്‍ ഇല്ല.അവന്‍ അപ്പോളും തര്‍ക്കം ആണ്.വെള്ളം അടിച്ചു ബോധം ഇല്ലാതെ നില്‍ക്കുന്നവനോട് തര്‍ക്കിച്ചിട്ടു കാര്യം ഇല്ലല്ലോ.അത് കൊണ്ട് ഞാനും ലിന്റോയും കൂടി എങ്ങനെ എങ്കിലും പ്രശ്നം ഒഴിവാക്കുവാന്‍ വേണ്ടി പലതും പറഞ്ഞു നോക്കി..പക്ഷെ അയാള്‍ക്ക് അവനെ അപ്പോള്‍ കുത്തിയെ പറ്റൂ..ചില സിനിമകളില്‍ ഒക്കെ പറയുന്നത് പോലെ കത്തി എടുത്താല്‍ ചോര കാണാതെ തിരിച്ചു വയ്ക്കില്ല എന്ന് സ്റ്റൈല്‍.
കൂട്ടത്തില്‍ ഉള്ള രണ്ടാമത്തെ ചേട്ടന് കുറച്ചു ബോധം ഉണ്ട്.അയാള്‍ക്കും മനസ്സില്‍ ആയി സംഗതി കൈ വിട്ടു പോകും എന്ന്..വഴിയില്‍ എങ്ങും ആരും ഇല്ല.വിളിച്ചു കൂവിയാല്‍ പോലും ആരും വരാത്ത സ്ഥലം.

അതിനിടയില്‍ അയാള്‍ കത്തി കൊണ്ട് പിടലിയില്‍ പോയിന്റ്‌ ചെയ്യുക ആണ് .ഒരു തുള്ളി ചോരയും പൊടിഞ്ഞു.കൂട്ടത്തില്‍ ഉള്ള ആള്‍ ചോദിച്ചു നിങ്ങള്‍ എവിടെ ഉള്ളവര്‍ ആണ്.ബി പി എല്‍ ഇല്‍ ആണ് ജോലി ചെയ്യുന്നത് എന്ന് പറഞ്ഞു.പെട്ടെന്ന് അയാള്‍ കത്തി കാരനോട് "എടാ മതി പോകാം."എന്ന്.പക്ഷെ അയാള്‍ വിടുന്ന ലക്ഷണം ഇല്ല.പിടിച്ചു വലിച്ചു മാറ്റി നിര്‍ത്തി എന്തോ പറഞ്ഞു.പിന്നെ കണ്ടത് സ്നേഹത്തിന്റെ പ്രതിരൂപം ആയ "കത്തി കാരനെ" ആണ്.
ബി പി എല്‍ ലിലെ സബ് കൊണ്ട്രാക്റ്റ് എടുത്തു ചെയ്യുന്ന കമ്പനിയിലെ സ്റാഫ് ആണ് അവര്‍ .കമ്പനിയില്‍ ഇടയ്ക്കൊക്കെ വരുന്നവരും ആണ് അത്രേ.പ്രശ്നം ഉണ്ടാക്കിയാല്‍ നാളെ അത് ജോലി യെ ഭാധിക്കും എന്ന് തോന്നി കാണും.!

അത് ഭാഗ്യം ആയി .ആ ഒരു കാര്യത്തിന്റെ പേരില്‍ അയാള്‍ കത്തി അരയില്‍ തിരിച്ചു വച്ചു.എന്നിട്ട് ഉപദേശവും ,കൊല്ലത്തും ആലപ്പുഴയിലും കിടക്കുന്നവനോന്നും ഇവിടെ കിടന്നു വിലസേണ്ട ,തല്‍കാലം നീ ഒക്കെ പൊയ്ക്കോ.
ഞങ്ങള്‍ താസിക്കുന്ന ലോഡ്ജ് ന്റെ അഡ്രെസ്സ് ഒക്കെ അയാള്‍ ചോദിച്ചു.

തിരിച്ചു റൂം വരെ ശങ്കറിനെ അടിച്ചോ ഇടിച്ചോ എന്തൊക്കെ ചീത്ത പറഞ്ഞോ എന്നൊന്നും ഓര്‍മയില്ല.ആകെ ഒരു പേടി ആയി മൂന്ന് പേര്‍ക്കും.

റൂമില്‍ വന്നു ഫുഡ്‌ ഒക്കെ കഴിച്ചു വാങ്ങി വന്ന പടക്കം മറ്റുള്ള കൂട്ടുകാരോട് ഒത്തു പൊട്ടിച്ചു വിഷു ആഘോഷം തുടങ്ങി .

സമയം പന്ത്രണ്ടു ആയി ..ഒരു സൈക്കിളില്‍  ഒരു ചെറിയ കവറും തൂക്കി ഇട്ടു കൊണ്ട് അതാ വരുന്നു ആ "കത്തി കാരന്‍" ചേട്ടന്‍.വന്ന പാടെ ഞങ്ങളുടെ അടുത്ത് വന്നു നിലത്തു ഇരുന്നു.
ചേട്ടന്റെ കെട്ടൊക്കെ വിട്ടു തുടങ്ങിയിരിക്കുന്നു.
ബോധം വന്നു തുടങ്ങി .അനിയന്മാരെ ക്ഷമിക്കെടാ .ബോധം ഇല്ലാതെ ചെയ്തതാ.വിഷു അല്ലെ രണ്ടെണ്ണം കൂടുതല്‍ അടിച്ചു പോയി.

അയാള്‍ കൊണ്ട് വന്ന കവര്‍ തുറന്നു പടക്കം എടുത്തു ഞങ്ങളുടെ കൂടെ പൊട്ടിക്കാന്‍ തുടങ്ങി.എല്ലാവരും ആയി നല്ല കമ്പനി ആയി .കുറെ നേരം ഇരുന്നു സംസാരിച്ചു .രാത്രി വൈകി തിരിച്ചു പോയി .

പിറ്റേ ദിവസ്സം കമ്പനിയില്‍ പോയി വരുന്ന വഴി ഒരു "ഇക്ക" യുടെ കടയില്‍ നിന്നും പച്ച കറി വാങ്ങുന്ന ഞങ്ങളുടെ അടുക്കലേയ്ക് അയാള്‍ വന്നു ,ചിരിച്ചു കൊണ്ട് വളരെ സൌഹാര്‍ദ്ദത്തോടെ സംസാരിച്ചു.അയാള്‍ തിരിച്ചു പോയി കഴിഞ്ഞപ്പോള്‍ കട ഉടമ ആയ ഇക്ക ഞങ്ങളോട് ചോദിക്കുന്നു.
അവനുമായി നിങ്ങള്ക്ക് എന്താ കണക്ഷന്‍.

ശങ്കര്‍ വളരെ കൂളായി പറഞ്ഞു നമ്മുടെ ദോസ്ത് ആണ് ഇക്കാ .

ആഹാ ഈ മൂന്നു നാല് കുത്ത് കേസിലെയും ഒരു വധശ്രമ കേസിലെയും പ്രതിയാണോ നിങ്ങളുടെ ഉറ്റ ദോസ്ത്‌ !

സത്യം പറഞ്ഞാല്‍ ശരിക്കും ഞെട്ടിയത് അപ്പോള്‍ ആയിരുന്നു.തലേന്ന് രാത്രി ശങ്കര്‍ കുത്ത് കൊണ്ട് വീഴുന്നതും ഞാനും ലിന്റോയും അവനെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് ഓടുന്നതും ഒരു നിമിഷം ഒരു സിനിമയില്‍ എന്ന പോലെ മനസ്സിലൂടെ മിന്നി മാഞ്ഞു ! 

Thursday, March 14, 2013

ഒരു പൂട്ട്‌ പൊളിക്കല്‍

2008 ലെ മാര്‍ച്ച്‌ മാസത്തിലെ ഒരു ശനി ആഴ്ച .അത് ഒരിക്കലും മറക്കാന്‍ പറ്റില്ല.പൂനെ എച്ച് സി എല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം.താമസിക്കുന്നത് എച്ച് സി എല്‍ വക ഗസ്റ്റ് ഹൌസില്‍ ആണ്.സ്ഥലം പൂനെ ആണെങ്കിലും ജോലി ചെയ്യുന്നതില്‍ 80% ഉം മലയാളികള്‍ തന്നെ .കമ്പ്യൂട്ടര്‍ ശരി ആക്കിയിട്ട് നീ ഒക്കെ ഇവിടെ നിന്നും പോയാല്‍ മതി എന്ന് പറഞ്ഞു ഒരു "സ്നേഹ നിധി" ആയ കസ്റ്റമര്‍ പിടിച്ചു വച്ചത് കൊണ്ട് ഗസ്റ്റ് ഹൌസില്‍ തിരിച്ചെത്തിയപ്പോള്‍ സമയം രാത്രി പത്തു മണി കഴിഞ്ഞു .വരുന്ന വഴി വടാ പാവും കചോരിയും കഴിച്ചു വിശപ്പിനെ ഇല്ലാതാക്കിയത് കൊണ്ട് കയറി കിടന്നാല്‍ മതി..പോക്കെറ്റില്‍ തപ്പി നോക്കി .കീ കാണുന്നില്ല.ബാഗ്‌ എടുത്തു വച്ച് തിരിച്ചും മറിച്ചും നോക്കി .ഇല്ല .കാണുന്നില്ല.ആകെ പ്രശ്നം ആയി .സഹമുറിയന്‍ സനു വിനെ വിളിച്ചു.അവന്‍ ഗസ്റ്റ് ഹൌസിനു താഴെ എത്തി.കീയ്‌ അവന്റെ കയ്യിലും ഇല്ല.

അപ്പോള്‍ ആണ് സംഗതിയുടെ കിടപ്പ് വശം മനസ്സില്‍ ആയതു.രാവിലെ അവസാനം പോകാന്‍ നിന്ന ഒരു ഹിന്ദി കാരന്‍ ഉണ്ടായിരുന്നു.അവന്‍ അന്ന് അവന്റെ നാട്ടില്‍ പോകുവാന്‍ നില്‍ക്കുക ആയിരുന്നു .അവനോടു കീയ്‌ അവിടെ ജനലിനു അടുത്ത് വച്ചിട്ട് പോകുവാന്‍ ആണ് പറഞ്ഞിരുന്നത്.ആ പഹയന്‍ മറന്നു പോയി എന്നാണ് തോന്നുന്നത് അവനെ ഫോണില്‍ വിളിച്ചു കിട്ടുന്നില്ല .ഇനി എന്തു ചെയ്യും .സമയം പതിനൊന്നിന് അടുത്തായി.ഇനി ഇപ്പോള്‍ ഒരു രക്ഷയും ഇല്ല.അടുത്ത് ഉള്ള സുഹുര്തുക്കളുടെ റൂമില്‍ ആരും ഇല്ല താനും.ഫ്ലാറ്റ്‌ ഒന്നാം നിലയില്‍ ആണ്.താഴെ ഇറങ്ങി അവിടെ ഉള്ള സെക്യൂരിറ്റി യോട് കാര്യം പറഞ്ഞു.അയാള്‍ കൈമലര്‍ത്തി തിരിച്ചു വന്നു .ഇനി ഒരു മാര്‍ഗമേ ഉള്ളൂ പൂട്ട്‌ പൊളിക്കുക.ബാഗില്‍ നിന്നും ഒരു ബ്ലേഡ് കിട്ടി .താഴു മുറിക്കല്‍ ആരംഭിച്ചു.മൊത്തത്തില്‍ നിശബ്ദത ആയിരുന്നത് കൊണ്ട് ആയിരിക്കണം മുറിക്കുന്ന സൌണ്ട് അങ്ങ് അകലെ വരെ കേള്‍ക്കാം.എതിര്‍ വശത്തെ ഫ്ലാറ്റ് കാര്‍ മലയാളികള്‍ ആണ്.വര്‍ഗ സ്നേഹം ഉള്ളത് കൊണ്ട് അവര്‍ തുറന്നു നോക്കിയില്ല.അതിനു അടുത്തുള്ള ഫ്ലാറ്റിലെ ഒരു അമ്മൂമ്മ എമെര്‍ജെന്‍സി ലാംബുമായിവന്നു.അര മണിക്കൂര്‍ ശ്രമം കൊണ്ട് താഴു മുറിഞ്ഞു.കതകില്‍ പിടിച്ചു ഉള്ളിലേയ്ക്ക് തള്ളിയ സനു വളരെ ദയനീയമായി എന്നെ നോക്കി.അതെ അത് സംഭവിച്ചു.താഴു മുറിക്കുന്നതിന് ഇടയില്‍ ഉള്ളില്‍ ഉള്ള" സാക്ഷ " വീണു.അര മണിക്കൂര്‍ മിനക്കെട്ടത്‌ വെറുതെ ആയി.പുറത്തു മഴയും പെയ്യാന്‍ തുടങ്ങി.സനു ആണ് എങ്കില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങി വന്ന ഒരു ഹതഭാഗ്യന്‍ ആണ്.ഇനി ഇപ്പോള്‍ കതകു വഴി കയറാം എന്ന മോഹം പൊളിഞ്ഞു .

താഴെ ഇറങ്ങി ഫ്ലാറ്റിനു ചുറ്റും ഒന്ന് കറങ്ങി നോക്കിയപ്പോള്‍ സനു ആണ് കണ്ടു പിടിച്ചത്.ബാല്‍ക്കനിയുടെ ഭാഗത്തുള്ള റൂമിന്റെ ജനല്‍ തുറന്നാണ് കിടക്കുന്നത്.സെക്യൂരിറ്റി യെ കണ്ടു .അവിടെ ഒരു ഗോവണി ഇരുപ്പുണ്ട്.ഒന്നാം നില വരെ ഒക്കെ എത്തും.ഒരു കാലു നന്നായി ഉറക്കാത്ത ആ ഗോവണിയില്‍ കൂടി സനു മുകളില്‍ എത്തി .ഭാഗ്യം ജനല്‍ ഒരു പാളി തുറന്നു ആണ് കിടക്കുന്നത്.ജനല് വഴി കയ്യിട്ടു വാതിലിന്റെ കൊളുത് എടുക്കുവാന്‍ നോക്കി .ഇല്ല ഒരു രക്ഷയും ഇല്ല .കൈ അവിടെ വരെ എത്തുന്നില്ല.ഒരു കമ്പി വളച്ചു ഇട്ടു നോക്കി.ഭാഗ്യം കതകിന്റെ കൊളുത് നീങ്ങി.സന്തോഷം കൊണ്ട് അവന്‍ ഒന്ന് കൂവി പോയി,ഞാനും.ഞാന്‍ സ്റെപ്പ്‌ വഴി മുകളില്‍ എത്തി ,മെയിന്‍ ഡോര്‍ നു മുന്നില്‍ കാത്തു നിന്നു.ഇതിനു ഇടയ്ക്ക് സനു രാവിലെ അവസാനം പോയ ഹിന്ദി കാരന്‍ പയ്യനെ ഫോണില്‍ വിളിക്കുന്നുണ്ട്.ഒപ്പം വാതിലും തുറന്നു.നോക്കിയപ്പോള്‍ അതാ കിടക്കുന്നു നമ്മുടെ കീ .വാതിലില്‍ നിന്നും ഒരു മീറ്റര്‍ ഉള്ളിലോട്ട് മാറി.രാവിലെ ആ ഹിന്ദി കാരനോട് പറഞ്ഞതാണ് ,അവസാനം പോകുമ്പോള്‍ കീ പുറത്തു ജനലിന്റെ പടിയില്‍ വച്ചാല്‍ മതി എന്ന്.അവന്‍ നോക്കിയപ്പോള്‍ അത് സുരക്ഷിതം അല്ലത്രേ.അവന്‍ വാതില്‍ പൂട്ടി വാതിലിന്റെ താഴെ ഉള്ള വിടവില്‍ കൂടി കീ ഉള്ളില്‍ ഭദ്രം ആയി വച്ചതാണ് അത്രേ.ഏതയാലും ഞങ്ങളുടെ രണ്ടു മണിക്കൂര്‍ സമയം അങ്ങനെ പോയി കിട്ടി.ആ ബുദ്ധിമാനേ ഇപ്പോളും ഇടയ്ക്കിടക്ക് ഓര്‍ക്കും.അവനിപ്പോള്‍ ഏതോ കമ്പനിയുടെ റിസേര്‍ച്ച് ആന്‍ഡ്‌ ഡെവലപ്പ്മെന്റ് വിങ്ങില്‍ ആണത്രേ.എന്തോരോ എന്തോ !

Tuesday, February 21, 2012

മുംബൈ ..

ബോംബെ മഹാനഗരത്തില്‍ ആദ്യമായി എത്തിയത് 2007 ഇല്‍ ആണ്..മോഹന്‍ ലാലിന്റെ പടങ്ങളില്‍ കണ്ടിട്ടുള്ള അധോലോകം .കൊല .കൊള്ളി വയ്പ്പ് ,കൊലപാതകം ഇതൊക്കെ ആണ് നഗരത്തെ കുറിച്ചുള്ള അകെ ധാരണ..പൂനെയില്‍ നിന്നും വന്ന ടാക്സി ദാദര്‍ സ്റെഷന്  അടുത്താണ് നിര്‍ത്തിയത്...അകെ മുംബയില്‍ പരിചയമുള്ളത് അനീഷിനെ മാത്രം ..അനീഷിനെ വിളിച്ചു .....ദാദര്‍ സ്റെഷനില്‍ കത്ത് നില്ക്കാന്‍ പറഞ്ഞു .....എമ്പാടും തിരക്ക് തന്നെ .......മഞ്ഞയും കറുപ്പും പെയിന്റ് അടിച്ച ടാക്സി  കള്‍ തലങ്ങും വിലങ്ങും ഓടുന്നു ....ഇവിടെ ഓട്ടോ റിക്ഷ അനുവദനീയമല്ല.....അരമണിക്കൂര്‍ കഴിഞ്ഞു അനീഷ്‌ വന്നു ...ഇനി ലോക്കല്‍ ട്രെയിന്‍ കയറി അന്ദേരി ക്ക്  പോകണം ...ടിക്കറ്റ്‌ എടുക്കന്‍ ഒരു നീണ്ട ക്യു ..പത്തു പതിനഞ്ചു കൌണ്ടര്‍ ഉണ്ടെങ്കിലും ക്യുവിന് ഒരു കുറവുമില്ല..ഒരു തരത്തില്‍ ടിക്കറ്റ്‌ എടുത്തു പ്ലാറ്റ് ഫോമില്‍ എത്തി....പ്ലാറ്റ് ഫോമില്‍  കാലു കുത്താന്‍ ഇടമില്ല ...ഒരു വിരാര്‍ ഫാസ്റ്റ് ട്രെയിന്‍ വന്നു ..വാതിലില്‍  തൂങ്ങി കുറെ പേര്‍ ..സൈഡില്‍ നിന്ന് യാത്ര ചെയ്യുന്ന കുറെ പേര്‍ ..ട്രെയിന്‍ വന്നു നിന്നപ്പോള്‍ അകെ ബഹളം..കയറാനും ഇറങ്ങാനും നൂറു കണകിനു പേര്‍ ഉണ്ടാകും ഓരോ ബോഗിയില്‍ നിന്നും......ചിലരൊക്കെ താഴെ വീണു വീണില്ല എന്നു പറയുന്ന അവസ്ഥയില്‍ ആണ് ....ഞങ്ങള്‍ എടുത്തത്‌ സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ്‌ ആണ് ....അതില്‍ തിരക്കോട് തിരക്ക്....ഇനി ഫസ്റ്റ് ക്ലാസ്സ്‌ എടുത്തത്‌ കൊണ്ട് വലിയ ഗുണം ഒന്നുമില്ല..അതിലും സ്ഥിതി ഇത് തന്നെ എന്നു അനീഷ്‌ പറഞ്ഞു....(അനുഭവം ഗുരു )...പത്തോളം ട്രെയിന്‍ ഇങ്ങനെ തിങ്ങി നിറഞ്ഞു പോയി ...കയറുക എന്നാല്‍ ഒരു സര്‍കുസ് തന്നെ ആണ് ...അങ്ങനെ കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു ട്രെയിന്‍ കിട്ടി .അത് അന്ദേരി  ലാസ്റ്റ് സ്റ്റോപ്പ്‌ ഉള്ള ട്രെയിന്‍ ആണ് ...അത് കൊണ്ട് വലിയ തിരക്കില്ല..വലിയ തിരക്കില്ല എന്നു വച്ചാല്‍ ഒരു കാലു കുത്താന്‍ സ്ഥലം കിട്ടും ...അത്ര തന്നെ,...ഒരു തരത്തില്‍ അന്ദേരി യില്‍   എത്തി ......ഒരു ഉത്സവത്തിനുള്ള ആളുണ്ട് അവിടെ ..പ്ലാറ്റ് ഫോമില്‍ നിന്ന് കൊടുത്താല്‍ മതി പുറത്തു എത്തിക്കോളും.........ഇനി 3 കിലോമീറ്റര്‍ ഉണ്ട് അനീഷ്‌ താമസിക്കുന്ന റൂമിലേക്ക്‌ .....ബസ്‌ കയറി പോകണം ...അവിടയും ഉണ്ട് ഒരു 100 മീറ്റര്‍ ഉള്ള ക്യു.....ക്യുവില്‍ നിന്നും ബസില്‍ കയറിയപ്പോള്‍ അര മണിക്കൂര്‍ കഴിഞ്ഞു....ബസ്‌ ഇഴഞ്ഞു  നീങ്ങി 3  കിലോമീറ്റര്‍ കടന്നു ഏതാണ്ട്  എടുത്തത്‌ ഒരു മണിക്കൂര്‍ ..ഇനി പോകേണ്ടത് അനീഷിന്റെ റൂമിലെക്കാന് ..അനീഷിന്റെ റൂം എന്നു പറയുവാന്‍ പറ്റില്ല ..അദ്ദേഹം തല്കലതെയ്ക്ക് തങ്ങുന്ന  ഒരു പരിചയക്കാരന്റെ റൂം....
ഇവിടെ ഞാന്‍ കണ്ടു ഒരു പഴയ മോഹന്‍ലാല്‍ പടത്തിലെ സീനുകള്‍ ....ഗല്ലികള്‍...ബഹളം....വട പാവ് കച്ചവടക്കാര്‍ ...പാനി പൂരി വില്കുന്നവര്‍ ....അകെ ബഹളം...തിരക്കിനിടയില്‍ നിത്യനന്ത് ഹോട്ടലില്‍ എത്തി പെട്ട്,,,,അത് ഒരു മലയാളി ഹോട്ടല്‍ ആണ് ...അങ്ങനെ പതിനഞ്ചോളം ഹോറെലുകള്‍ ഉണ്ട് ആ ഒരു കവലയില്‍..അതാണ് സാകിനാക....
നാട്ടില്‍ നിന്നും വരുന്ന മലയാളികള്‍ ആദ്യം എത്തുന്നത്‌ ഈ ഹോട്ടലില്‍ ആണ് ..ഒരു വിധം കൊള്ളാവുന്ന ഭക്ഷണം  കിട്ടും പിന്നെ ചെലവ് കുറഞ്ഞ താമസം വേണ്ടവര്‍ക്ക്..അതും കിട്ടും.....പിറ്റേന്ന് ഓഫീസില്‍ ജോയിന്‍ ചെയ്തു ....മാനേജര്‍ ഒരു മലയാളി ആണ് ....എല്ലാം വിശദമായി പറഞ്ഞു ....ഉച്ചയ്ക്ക് ശേഷം client site വിസിറ്റ് ചെയ്യാമെന്ന് പറഞ്ഞു അദ്ദേഹം തിരക്കിലായി......ഊണിനു ശേഷം നരിമാന്‍ പോയിന്റ്‌ ഇല ഉള്ള client ഓഫീസില്‍  ലേക്ക് പോയി...പോയത് കമ്പനി വണ്ടിയില്‍ ആണ് .....മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോള്‍ മാനേജര്‍ ക്ക് ഓഫീസില്‍ നിന്നും കാള്‍ വന്നു വേറെ എവിടെയോ പോകണം  .....എന്നോട് ചര്ച്ച് ഗേറ്റ് സ്ടഷനില്‍ പോയി ട്രെയിനില്‍ അന്ടെരിക്ക്  പോയ്ക്കൊളന്‍ പറഞ്ഞിട്ട് അങ്ങേര സ്ഥലം വിട്ടു....ആഹാ..നഗരം....തലങ്ങും വിലങ്ങും ഓടുന്ന ടാക്സി കള്‍ ...ഒരു ടാക്സി കാരനോട് പറഞ്ഞു ചര്‍ച്ച ഗേറ്റ് സ്ടഷനില്‍ എത്തി ..അവിടെയും ഉണ്ട് ഉത്സവത്തിനുള്ള ആളു...അത് ഒരു ടെര്‍മിനല്‍ ആണ് .....വെസ്റ്റേണ്‍ ലൈന്‍ തുടങ്ങുന്നത് അവിടെ നിന്നാണ്........ടിക്കറ്റ്‌ എടുത്തു ട്രെയിനില്‍ കയറി ഇരുന്നു ....വങ്കടെ stadium ഒക്കെ കണ്ടു അങ്ങനെ  ട്രെയിനില്‍ ഇരുന്നു ..ദാദറില്‍ എതിയപോള്‍ ഒരു ബഹളത്തോടെ ആളുകള്‍ നിറയാന്‍ തുടങ്ങി....ഞാന്‍ ഒരു സൈഡ് സീറ്റില്‍ ഇരിക്കുകയാണ് ....ബന്ദ്രയോടെ അത് നിറഞ്ഞു....അടുത്തിരുന്ന ആളോട് ചോദിച്ചു ....അന്ദേരി എത്രാമത്തെ സ്റ്ഷന്‍ ആണ് ..അടുത്ത സ്റ്ഷന്‍ ആണ് ഏന് അയാള്‍ പറഞ്ഞു ....എന്നിട്ട് അതിശയത്തോടെ   ഒരു നോട്ടം...എനികൊന്നും  മനസിലായില്ല........എങ്കിലും പതുക്കെ വാതിലിനു അടുത്തേയ്ക്‌ നീങ്ങാന്‍ ശ്രമം തുടങ്ങി,,അപ്പോളാണ് മനസിലായത് അത് ചെറിയ കാര്യമല്ല  ഏന്  ..ഒരു കാലില്‍      സപ്പോര്‍ട്ട് ചെയ്തു ബാഗും തൂക്കി നിന്ല്കുന നൂറു കണക്കിന് പേരെ കടന്നു വേണം എനിക്ക് വാതിലില്‍ എത്താന്‍.....കുറെ പേരുടെ കൈലി ചവിട്ടിയും കൈയില്‍ വലിച്ചു ഒരു വിധം വാതിലിനു അടുത്ത് എത്തി..ഇതിനിടയില്‍ അച്ഛനും അമ്മയ്കും കുടുംബക്കാര്‍ക്ക്‌ മൊത്തത്തിലും ഉള്ള വിളികള്‍ കേള്‍കേണ്ടി വന്നു ..അന്ദേരി സ്റ്ഷന്‍ എത്തി അനൌണ്‍സ് മെന്റ് കേള്‍ക്കാം ...ഇംഗ്ലീഷിലും ഹിന്ദിയിലും മറട്ടിയിലും ഉണ്ട്...അത് ഫാസ്റ്റ് ട്രെയിന്‍ ആണെന്നാണ് പറയുന്നത് ...വാതിലിനു അടുത്ത് നിന്ന ആളുകള്‍ എന്നെ തള്ളാന്‍ തുടങ്ങി.....വണ്ടി പ്ലാറ്റ് ഫോമില്‍ നിര്‍ത്താന്‍ തുടങ്ങിയതെ ഉള്ളു...കുറെ പേര്‍ ചാടി ഇറങ്ങി..എനികാണെങ്കില്‍ ചാടാന്‍ പേടി...പുറകില്‍ നിന്നും പലരും ഇറങ്ങനനെകില്‍ ഇറങ്ങെടാ എന്നു വിളിച്ചു പറയുന്നുണ്ട് ....അങ്ങനെ വണ്ടി നിര്‍ത്തി...ഇനി ഇറങ്ങാനുള്ള തത്രപടാണ്....ഒരു ആയിരം പേരെങ്കിലും ഉണ്ടാകും പ്ലാറ്റ് ഫോമില്‍ ..എല്ലാവരും അക്രമത്തിനു തയ്യാറായി നില്‍ക്കുകയാണ്...ഞാന്‍ ഒരു കാല് താഴെ വച്ചു...അടുത്ത കാലു വയ്ക്കുന്നതിനു മുന്‍പ് വണ്ടി നീങ്ങാന്‍ തുടങ്ങി...ആരൊക്കെയോ പിടിച്ചു തള്ളുന്നുണ്ട് വണ്ടിക്കുള്ളില്‍ നിന്നും...പ്ലാറ്റ് ഫോമില്‍ നിന്നും ഉള്ളിലേക്ക് തള്ളുന്നു ...പിന്നെ ഒന്നും ഓര്‍മയില്ല ...ആരൊക്കെയോ ചേര്‍ന്ന് വലിച്ചു താഴെ ഇട്ടു...പ്ലാറ്റ് ഫോമില്‍ നടുവും തല്ലി വീണു ...അതിനിടയില്‍ ആരോ എന്റെ ബാഗ്‌ ട്രെയിനില്‍ നിന്നും എറിഞ്ഞു തന്നു....വണ്ടി പെട്ടെന്ന് പോയി കഴിഞ്ഞു......ഒരു വിധത്തില്‍ എഴുന്നേറ്റു ....ചിലര്‍ ഒകെ നോല്‍ക്കുന്നുണ്ട് ...അത്ര തന്നെ,,,,...അടുത്ത ട്രെയിന്‍ പാഞ്ഞു വരുന്നു ...കാലില്‍ നിന്നും കുറച്ചു ചോര വരുന്നുണ്ട് ....എഴുന്നേറ്റു ഓവര്‍ ബ്രിഡ്ജ് ലക്ഷ്യമായി നടന്നു ..അപ്പോളാണ് ട്രെയിനില്‍ അടുത്തിരുന്ന ആളു തെല്ലൊരു അതിശയത്തോടെ    നോക്കിയതിന്റെ അര്‍ഥം മനസിലായത് .........