Tuesday, December 30, 2014

PK(പി കെ) അഥവ ഉടച്ചു വാര്‍ക്കപ്പെട്ട പൊതുബോധം !


ഇന്ത്യന്‍ പോതുബോധതിനും മതത്തിന്റെ അദൃശ്യ വലയങ്ങള്‍ക്കും ഉപരി പുരോഗമനപരമായി ചിന്തിക്കുന്ന നവ ലിബറല്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമയും സാഹിത്യവും മലയാളികള്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ എന്നൊരു "തെറ്റിധാരണ" ഉണ്ടായിരുന്നു..അത് തിരുത്തിക്കുവാന്‍ ഇടയാക്കിയ കലാസ്രിഷ്ടിയാണ് അമീര്‍ഖാന്റെ പി കെ !
നിലനില്‍ക്കുന്ന ജീര്‍ണിച്ച മത -ആള്‍ദൈവ ശക്തികെന്ദ്രങ്ങള്‍ക്കെതിരെ പരിഹാസത്തില്‍ പൊതിഞ്ഞ പ്രതിഷേധത്തിന്റെ സ്വരം ഉയര്‍ത്താന്‍ കഴിഞ്ഞു എന്നത് ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്ന ഒന്നാണ്.
എന്നാല്‍ ചിത്രം ഒരിക്കലും ദൈവം ഇല്ലായ്മയുടെ ആഘോഷം ഒന്നുമല്ല.ചിത്രത്തില്‍ ഉടനീളം കപട മത പണ്ഡിത-പൂജാരി സംഘത്തിനെ തുറന്നു കാട്ടുമ്പോള്‍ അതിനു൦ അപ്പുറം ദൈവം എന്ന ശക്തി ഉണ്ടെന്നു പറയാതെ പറയുകയാണ്.
ദൈവത്തിനു മാനേജര്‍ വേണ്ട എന്ന് പറയുന്നതിലും ദൈവത്തിന്റെ ബിംബ വല്‍ക്കരണത്തിന്റെ അര്‍ത്ഥ ശൂന്യതയെ എടുത്തു കാട്ടുന്നതിലും ചിത്രം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.
ഉത്തരേന്ത്യന്‍ ആള്‍ദൈവങ്ങളെ മറനീക്കി പുറത്തു കൊണ്ട് വരുന്ന രംഗങ്ങള്‍ നല്‍കുന്ന ചിത്രം , കാലാകാലങ്ങളായി നിലനില്‍ക്കുന്ന ആള്‍ദൈവ അധിനിവേശങ്ങളുടെ അന്ത്യം കയ്യെത്തും ദൂരത്താണ് എന്നതിന്റെ സൂചനയാണ്
വിശക്കുന്ന കുട്ടിക്ക് അന്നം കൊടുക്കാതെ ,കല്‍വിഗ്രഹങ്ങളില്‍ പാലഭിഷേകം നടത്തുന്ന ശരാശരി ഭക്തന്റെ യുക്തിചിന്തയെ ചോദ്യം ചെയ്യുന്നിടത്ത് കേവല യുക്തിവാദത്തിന്റെ ഉള്‍ക്കാഴ്ച നമുക്ക് കാണാം.
ഭഗവാനു അമ്പലം പണിയേണ്ട ആവശ്യം ഇല്ല എന്നത് സമകാലീക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അവസരവാദതെ പിടിച്ചു കുലുക്കുന്ന ഒന്നാണു.
യുവതലമുറയുടെ സാമൂഹ്യബോധത്തെ എടുത്തു കാണിക്കുവാന്‍ കഴിഞ്ഞു എന്നതും പ്രശംസ അര്‍ഹിക്കുന്നത് തന്നെ..കേവലം പാറയില്‍ ചുവപ്പ് തൊട്ടു നേര്‍ച്ചപ്പെട്ടി വച്ചാല്‍ വലിയ ബിസിനെസ്സ് ആണെന്നും അങ്ങോട്ട്‌ പോകാതെ ആളുകള്‍ ഇങ്ങോട്ട് വന്നു ആ ബിസിനെസ്സില്‍ ഭാഗഭക്കായി വിജയിപ്പിക്കും എന്നൊക്കെ തുറന്നടിക്കുന്നത്‌ ഇതുവരെ കാണാത്ത ശക്തമായ രീതികള്‍ തന്നെ.
വര്‍ഗീയത അതിന്റെ ഭരണപരമായ രൂപം കാണിച്ചു ഇന്ത്യയില്‍ അധികാരത്തില്‍ ഇരിക്കുന്ന ഈ അവസരത്തില്‍ അയല്‍രാജ്യം എപ്പോളും ശത്രുപക്ഷത് തന്നെ നിര്‍ത്തേണ്ട ഒന്നാണ് എന്നും പാകിസ്ഥാനി ആജന്മ ശത്രു ആയിരിക്കണം എന്നും ആരൊക്കെയോ ചേര്‍ന്നു നിര്‍മിച്ച ആ പൊതുബോധം ശരിക്കും പോളിച്ചടുക്കുവാന്‍ നായികയുടെ കാമുക കഥാപാത്രത്തിലൂടെയും പാകിസ്താന്‍ എംബസ്സിയിലെ സ്നേഹവായ്പ്പുകളിലൂടെയും കഴിഞ്ഞു എന്നതില്‍ ചിത്രത്തിന്റെ പണിപ്പുരയില്‍ ഉള്ളവര്‍ക്ക് അഭിമാനിക്കാം.
വര്‍ഷങ്ങളായി കൈമാറി പോരുന്ന ഭക്തിയുമായി ബന്ധപ്പെട്ട അനാചാരങ്ങളും വ്യക്തി കേന്ദ്രീകൃത ഭക്തി വ്യവസായവും പൊതുധാരയില്‍ ചര്‍ച്ചയ്ക്കു വയ്ക്കുവാനും അതുവഴി കപട നാണയങ്ങളെ ഒരു ചെറിയ ശതമാനം ജനങ്ങള്‍ എങ്കിലും തിരിച്ചറിയുവാനും തുടങ്ങും എന്നതില്‍ തിരക്കഥ കൃത്തുക്കള്‍ ഒരു പരിധിവരെ വിജയിച്ചു എന്ന് വേണം പറയാന്‍.
ആ വിജയം തന്നെ ആണ് മുംബയില്‍ ഉള്‍പ്പടെ കപട ദേശീയ മത വാദികളെ ഈ ചിത്രത്തിന് എതിരെ വളെടുക്കുവാന്‍ പ്രേരിപ്പിച്ചതും അതുമൂലം ഈ ചിത്രം പ്രതീക്ഷയ്ക്ക് അപ്പുറത്തെ വിജയത്തിലേയ്ക്ക് കടന്നതും.

No comments:

Post a Comment