Saturday, August 30, 2014

വാര്‍ത്തകള്‍ ഉണ്ടാകുന്നതു എങ്ങനെ

സി പി ഐ എം ഉള്‍പ്പടെ ഉള്ള ഇടതുപക്ഷ പാര്‍ട്ടി കള്‍ വളരെ നാളുകളായി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം ആണിത്.
കേരളത്തിലെ "ചില" മുഖ്യ ധാര പത്ര-ചാനല്‍ കളും അതിലെ മാധ്യമ പ്രവര്‍ത്തകരും പണം വാങ്ങി, സമ്മാനം വാങ്ങി വാര്‍ത്ത‍ നല്‍കുന്നു എന്നത് ആയിരുന്നു ഇടതുപക്ഷം ആരോപിച്ചിരുന്നത്.
ചില ഇടതു വിരുദ്ധ വാര്‍ത്തകള്‍ ഒട്ടുമിക്ക പ്രമുഖ (?) മാധ്യമങ്ങളിലും ഒരേ പാറ്റെണില്‍ ഒരേ ധ്വനിയോടെ വന്നപ്പോള്‍ ആണ് സഖാവ് പിണറായി വിജയന്‍ പറഞ്ഞത് ഇവിടെ ഒരു മാധ്യമ സിണ്ടികേറ്റ് പ്രവര്‍ത്തിക്കുന്നു എന്ന് .
കിട്ടുന്ന സമ്മാനത്തിനും പണത്തിനും അനുകൂലമായി വാര്‍ത്ത നല്‍കുന്നതിന്റെ ,അല്ലെങ്കില്‍ ആ സമ്മാനത്തിന്റെ തന്നെ വ്യക്തമായ തെളിവുകള്‍ പലപ്പോഴായി കണ്ടെത്തിയിട്ടുമുണ്ട്..
തലസ്ഥാനത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഫ്ലാറ്റില്‍ കൂടി അതിന്റെ ഒരു വശം നാം കണ്ടതാണ്.
ഒരു പണവും തിരിച്ചടയ്ക്കാതെ വര്‍ഷങ്ങളായി നഗരമധ്യത്തിലെ ഫ്ലാറ്റ് ഉപയോഗിച്ച് കൊണ്ടിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍.അത് പലതിനും ഉള്ള സമ്മാനമായിരുന്നു എന്നത് പരസ്യമായ രഹസ്യം !
തങ്ങള്‍ക്കു ഇഷ്ടമില്ലാത്ത എന്തിനെയും ,പണം കിട്ടിയാല്‍ എഴുതി തോല്‍പ്പിക്കാന്‍ മിടുക്കരാണ് ഒരു "വിഭാഗം" മാധ്യമ പ്രവര്‍ത്തകര്‍.
ദേശാഭിമാനി ഉള്‍പ്പടെ ഉള്ള മാധ്യമങ്ങള്‍ മാധ്യമ സിണ്ടികേറ്റ് നു എതിരെ ധാരാളം വാര്‍ത്തകള്‍ പലപ്പോഴായി പുറത്തു കൊണ്ട് വന്നിട്ടും ഉണ്ട്.
കഴിഞ്ഞ ദിവസ്സം ഒരു മാധ്യമ പ്രവര്‍ത്തക ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഒരു കാര്യത്തില്‍ നിന്നും ആണ് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലെ അണ്ടര്‍ ഗ്രൌണ്ട് ബാര്‍ നെ കുറിച്ച് നവമാധ്യമങ്ങളില്‍ ചര്‍ച്ച വന്നത്.
പ്രസ്‌ ക്ലബിലെ ബാര്‍ ..ഒരു ലൈസെന്‍സ് ഉം ഇല്ലാതെ നിയമത്തിനു ഒട്ടും തന്നെ വിധേയം അല്ലാത്ത വിധം തലസ്ഥാനത്തെ ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കുടിച്ചു കൂത്താടി വാര്‍ത്ത‍"നിര്‍മിക്കുവാന്‍" ഉള്ള ഒളി സങ്കേതം.
സാധാരണ ബാറിന്റെ അതേ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്.
എക്സൈസ് മന്ത്രിയും പല പ്രമുഖ രാഷ്ട്രീയ നേതാക്കളും പത്രസമ്മേളനം നടത്തുവാന്‍ സ്ഥിരമായി എത്തുന്ന പ്രസ്‌ ക്ലബ്ബില്‍ ഇങ്ങനെ ഒരു സങ്കേതം പ്രവര്‍ത്തിക്കുന്നു എങ്കില്‍ അതിനര്‍ത്ഥം അത് പരസ്യമായ ഒരു രഹസ്യം ആണെന്ന് തന്നെ അല്ലെ .!
കുപ്പികളുടെ എണ്ണവും അളവും കൂടുന്നതിന് അനുസരിച്ച് വാര്‍ത്തകളുടെ വീര്യവും കൂടും എന്ന ബാര്‍ട്ടര്‍ സമ്പ്രദായം ആയിരിക്കും ഇവിടെ പ്രവര്തികമാകുന്നത് .കള്ള വാറ്റുകാരനെയും ഒരു കുപ്പി മദ്യം കയ്യില്‍ വച്ച കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്ത ആളിനെയും ചാനല്‍ ക്യാമറകളില്‍ ഒപ്പി വൈകിട്ട് സ്റ്റുഡിയോ ഫ്ലോറില്‍ ഇരുന്നു മദ്യത്തിനു എതിരെ ഖോര ഖോരം വാര്‍ത്തകള്‍ നല്‍കുന്ന "ചില" മാധ്യമ പ്രവര്‍ത്തകരുടെ അണ്ടര്‍ ഗ്രൌണ്ട് ബാര്‍ വീശല്‍ അധികാരികള്‍ കണ്ടു നിയമ നടപടി എടുക്കേണ്ട ഒന്നാണ്..ഈ വാര്‍ത്ത ഒരു ചാനലിലും വരുമെന്ന് കരുതേണ്ട..സോഷ്യല്‍ മീഡിയ ഉള്ളതുകൊണ്ട് മാത്രം നാം അറിയുന്നു.
ഇനി എങ്കിലും നമ്മുടെ മുന്നിലേയ്ക്ക് എത്തുന്ന "സൂചന/അത്രേ/പറയപ്പെടുന്നു വാര്‍ത്തകള്‍ കാണുമ്പോള്‍ ചിന്തിക്കുക..സമ്മാനത്തിന്റെ അളവ് കൂടിയാല്‍ വാര്‍ത്തയുടെ നിര്‍മിതിയും കൂടും !!

No comments:

Post a Comment