Thursday, March 14, 2013

ഒരു പൂട്ട്‌ പൊളിക്കല്‍

2008 ലെ മാര്‍ച്ച്‌ മാസത്തിലെ ഒരു ശനി ആഴ്ച .അത് ഒരിക്കലും മറക്കാന്‍ പറ്റില്ല.പൂനെ എച്ച് സി എല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം.താമസിക്കുന്നത് എച്ച് സി എല്‍ വക ഗസ്റ്റ് ഹൌസില്‍ ആണ്.സ്ഥലം പൂനെ ആണെങ്കിലും ജോലി ചെയ്യുന്നതില്‍ 80% ഉം മലയാളികള്‍ തന്നെ .കമ്പ്യൂട്ടര്‍ ശരി ആക്കിയിട്ട് നീ ഒക്കെ ഇവിടെ നിന്നും പോയാല്‍ മതി എന്ന് പറഞ്ഞു ഒരു "സ്നേഹ നിധി" ആയ കസ്റ്റമര്‍ പിടിച്ചു വച്ചത് കൊണ്ട് ഗസ്റ്റ് ഹൌസില്‍ തിരിച്ചെത്തിയപ്പോള്‍ സമയം രാത്രി പത്തു മണി കഴിഞ്ഞു .വരുന്ന വഴി വടാ പാവും കചോരിയും കഴിച്ചു വിശപ്പിനെ ഇല്ലാതാക്കിയത് കൊണ്ട് കയറി കിടന്നാല്‍ മതി..പോക്കെറ്റില്‍ തപ്പി നോക്കി .കീ കാണുന്നില്ല.ബാഗ്‌ എടുത്തു വച്ച് തിരിച്ചും മറിച്ചും നോക്കി .ഇല്ല .കാണുന്നില്ല.ആകെ പ്രശ്നം ആയി .സഹമുറിയന്‍ സനു വിനെ വിളിച്ചു.അവന്‍ ഗസ്റ്റ് ഹൌസിനു താഴെ എത്തി.കീയ്‌ അവന്റെ കയ്യിലും ഇല്ല.

അപ്പോള്‍ ആണ് സംഗതിയുടെ കിടപ്പ് വശം മനസ്സില്‍ ആയതു.രാവിലെ അവസാനം പോകാന്‍ നിന്ന ഒരു ഹിന്ദി കാരന്‍ ഉണ്ടായിരുന്നു.അവന്‍ അന്ന് അവന്റെ നാട്ടില്‍ പോകുവാന്‍ നില്‍ക്കുക ആയിരുന്നു .അവനോടു കീയ്‌ അവിടെ ജനലിനു അടുത്ത് വച്ചിട്ട് പോകുവാന്‍ ആണ് പറഞ്ഞിരുന്നത്.ആ പഹയന്‍ മറന്നു പോയി എന്നാണ് തോന്നുന്നത് അവനെ ഫോണില്‍ വിളിച്ചു കിട്ടുന്നില്ല .ഇനി എന്തു ചെയ്യും .സമയം പതിനൊന്നിന് അടുത്തായി.ഇനി ഇപ്പോള്‍ ഒരു രക്ഷയും ഇല്ല.അടുത്ത് ഉള്ള സുഹുര്തുക്കളുടെ റൂമില്‍ ആരും ഇല്ല താനും.ഫ്ലാറ്റ്‌ ഒന്നാം നിലയില്‍ ആണ്.താഴെ ഇറങ്ങി അവിടെ ഉള്ള സെക്യൂരിറ്റി യോട് കാര്യം പറഞ്ഞു.അയാള്‍ കൈമലര്‍ത്തി തിരിച്ചു വന്നു .ഇനി ഒരു മാര്‍ഗമേ ഉള്ളൂ പൂട്ട്‌ പൊളിക്കുക.ബാഗില്‍ നിന്നും ഒരു ബ്ലേഡ് കിട്ടി .താഴു മുറിക്കല്‍ ആരംഭിച്ചു.മൊത്തത്തില്‍ നിശബ്ദത ആയിരുന്നത് കൊണ്ട് ആയിരിക്കണം മുറിക്കുന്ന സൌണ്ട് അങ്ങ് അകലെ വരെ കേള്‍ക്കാം.എതിര്‍ വശത്തെ ഫ്ലാറ്റ് കാര്‍ മലയാളികള്‍ ആണ്.വര്‍ഗ സ്നേഹം ഉള്ളത് കൊണ്ട് അവര്‍ തുറന്നു നോക്കിയില്ല.അതിനു അടുത്തുള്ള ഫ്ലാറ്റിലെ ഒരു അമ്മൂമ്മ എമെര്‍ജെന്‍സി ലാംബുമായിവന്നു.അര മണിക്കൂര്‍ ശ്രമം കൊണ്ട് താഴു മുറിഞ്ഞു.കതകില്‍ പിടിച്ചു ഉള്ളിലേയ്ക്ക് തള്ളിയ സനു വളരെ ദയനീയമായി എന്നെ നോക്കി.അതെ അത് സംഭവിച്ചു.താഴു മുറിക്കുന്നതിന് ഇടയില്‍ ഉള്ളില്‍ ഉള്ള" സാക്ഷ " വീണു.അര മണിക്കൂര്‍ മിനക്കെട്ടത്‌ വെറുതെ ആയി.പുറത്തു മഴയും പെയ്യാന്‍ തുടങ്ങി.സനു ആണ് എങ്കില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങി വന്ന ഒരു ഹതഭാഗ്യന്‍ ആണ്.ഇനി ഇപ്പോള്‍ കതകു വഴി കയറാം എന്ന മോഹം പൊളിഞ്ഞു .

താഴെ ഇറങ്ങി ഫ്ലാറ്റിനു ചുറ്റും ഒന്ന് കറങ്ങി നോക്കിയപ്പോള്‍ സനു ആണ് കണ്ടു പിടിച്ചത്.ബാല്‍ക്കനിയുടെ ഭാഗത്തുള്ള റൂമിന്റെ ജനല്‍ തുറന്നാണ് കിടക്കുന്നത്.സെക്യൂരിറ്റി യെ കണ്ടു .അവിടെ ഒരു ഗോവണി ഇരുപ്പുണ്ട്.ഒന്നാം നില വരെ ഒക്കെ എത്തും.ഒരു കാലു നന്നായി ഉറക്കാത്ത ആ ഗോവണിയില്‍ കൂടി സനു മുകളില്‍ എത്തി .ഭാഗ്യം ജനല്‍ ഒരു പാളി തുറന്നു ആണ് കിടക്കുന്നത്.ജനല് വഴി കയ്യിട്ടു വാതിലിന്റെ കൊളുത് എടുക്കുവാന്‍ നോക്കി .ഇല്ല ഒരു രക്ഷയും ഇല്ല .കൈ അവിടെ വരെ എത്തുന്നില്ല.ഒരു കമ്പി വളച്ചു ഇട്ടു നോക്കി.ഭാഗ്യം കതകിന്റെ കൊളുത് നീങ്ങി.സന്തോഷം കൊണ്ട് അവന്‍ ഒന്ന് കൂവി പോയി,ഞാനും.ഞാന്‍ സ്റെപ്പ്‌ വഴി മുകളില്‍ എത്തി ,മെയിന്‍ ഡോര്‍ നു മുന്നില്‍ കാത്തു നിന്നു.ഇതിനു ഇടയ്ക്ക് സനു രാവിലെ അവസാനം പോയ ഹിന്ദി കാരന്‍ പയ്യനെ ഫോണില്‍ വിളിക്കുന്നുണ്ട്.ഒപ്പം വാതിലും തുറന്നു.നോക്കിയപ്പോള്‍ അതാ കിടക്കുന്നു നമ്മുടെ കീ .വാതിലില്‍ നിന്നും ഒരു മീറ്റര്‍ ഉള്ളിലോട്ട് മാറി.രാവിലെ ആ ഹിന്ദി കാരനോട് പറഞ്ഞതാണ് ,അവസാനം പോകുമ്പോള്‍ കീ പുറത്തു ജനലിന്റെ പടിയില്‍ വച്ചാല്‍ മതി എന്ന്.അവന്‍ നോക്കിയപ്പോള്‍ അത് സുരക്ഷിതം അല്ലത്രേ.അവന്‍ വാതില്‍ പൂട്ടി വാതിലിന്റെ താഴെ ഉള്ള വിടവില്‍ കൂടി കീ ഉള്ളില്‍ ഭദ്രം ആയി വച്ചതാണ് അത്രേ.ഏതയാലും ഞങ്ങളുടെ രണ്ടു മണിക്കൂര്‍ സമയം അങ്ങനെ പോയി കിട്ടി.ആ ബുദ്ധിമാനേ ഇപ്പോളും ഇടയ്ക്കിടക്ക് ഓര്‍ക്കും.അവനിപ്പോള്‍ ഏതോ കമ്പനിയുടെ റിസേര്‍ച്ച് ആന്‍ഡ്‌ ഡെവലപ്പ്മെന്റ് വിങ്ങില്‍ ആണത്രേ.എന്തോരോ എന്തോ !

3 comments:

  1. കൊള്ളാം....
    ഖണ്ഡികകള്‍ തിരിച്ച് എഴുതിയിരുന്നെങ്കില്‍
    കുറച്ചു കൂടി
    വായിക്കാന്‍
    ഒരു സുഖം
    ഉണ്ടായേനേ......

    ആശംസകള്‍.....,.....

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി.ഖണ്ഡിക തിരിച്ചു ആക്കിയിട്ടുണ്ട് ഇപ്പോള്‍.....

      Delete
  2. കൊള്ളാം രസകരമായി ...........

    ReplyDelete