Saturday, August 30, 2014

വാര്‍ത്തകള്‍ ഉണ്ടാകുന്നതു എങ്ങനെ

സി പി ഐ എം ഉള്‍പ്പടെ ഉള്ള ഇടതുപക്ഷ പാര്‍ട്ടി കള്‍ വളരെ നാളുകളായി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം ആണിത്.
കേരളത്തിലെ "ചില" മുഖ്യ ധാര പത്ര-ചാനല്‍ കളും അതിലെ മാധ്യമ പ്രവര്‍ത്തകരും പണം വാങ്ങി, സമ്മാനം വാങ്ങി വാര്‍ത്ത‍ നല്‍കുന്നു എന്നത് ആയിരുന്നു ഇടതുപക്ഷം ആരോപിച്ചിരുന്നത്.
ചില ഇടതു വിരുദ്ധ വാര്‍ത്തകള്‍ ഒട്ടുമിക്ക പ്രമുഖ (?) മാധ്യമങ്ങളിലും ഒരേ പാറ്റെണില്‍ ഒരേ ധ്വനിയോടെ വന്നപ്പോള്‍ ആണ് സഖാവ് പിണറായി വിജയന്‍ പറഞ്ഞത് ഇവിടെ ഒരു മാധ്യമ സിണ്ടികേറ്റ് പ്രവര്‍ത്തിക്കുന്നു എന്ന് .
കിട്ടുന്ന സമ്മാനത്തിനും പണത്തിനും അനുകൂലമായി വാര്‍ത്ത നല്‍കുന്നതിന്റെ ,അല്ലെങ്കില്‍ ആ സമ്മാനത്തിന്റെ തന്നെ വ്യക്തമായ തെളിവുകള്‍ പലപ്പോഴായി കണ്ടെത്തിയിട്ടുമുണ്ട്..
തലസ്ഥാനത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഫ്ലാറ്റില്‍ കൂടി അതിന്റെ ഒരു വശം നാം കണ്ടതാണ്.
ഒരു പണവും തിരിച്ചടയ്ക്കാതെ വര്‍ഷങ്ങളായി നഗരമധ്യത്തിലെ ഫ്ലാറ്റ് ഉപയോഗിച്ച് കൊണ്ടിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍.അത് പലതിനും ഉള്ള സമ്മാനമായിരുന്നു എന്നത് പരസ്യമായ രഹസ്യം !
തങ്ങള്‍ക്കു ഇഷ്ടമില്ലാത്ത എന്തിനെയും ,പണം കിട്ടിയാല്‍ എഴുതി തോല്‍പ്പിക്കാന്‍ മിടുക്കരാണ് ഒരു "വിഭാഗം" മാധ്യമ പ്രവര്‍ത്തകര്‍.
ദേശാഭിമാനി ഉള്‍പ്പടെ ഉള്ള മാധ്യമങ്ങള്‍ മാധ്യമ സിണ്ടികേറ്റ് നു എതിരെ ധാരാളം വാര്‍ത്തകള്‍ പലപ്പോഴായി പുറത്തു കൊണ്ട് വന്നിട്ടും ഉണ്ട്.
കഴിഞ്ഞ ദിവസ്സം ഒരു മാധ്യമ പ്രവര്‍ത്തക ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഒരു കാര്യത്തില്‍ നിന്നും ആണ് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലെ അണ്ടര്‍ ഗ്രൌണ്ട് ബാര്‍ നെ കുറിച്ച് നവമാധ്യമങ്ങളില്‍ ചര്‍ച്ച വന്നത്.
പ്രസ്‌ ക്ലബിലെ ബാര്‍ ..ഒരു ലൈസെന്‍സ് ഉം ഇല്ലാതെ നിയമത്തിനു ഒട്ടും തന്നെ വിധേയം അല്ലാത്ത വിധം തലസ്ഥാനത്തെ ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കുടിച്ചു കൂത്താടി വാര്‍ത്ത‍"നിര്‍മിക്കുവാന്‍" ഉള്ള ഒളി സങ്കേതം.
സാധാരണ ബാറിന്റെ അതേ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്.
എക്സൈസ് മന്ത്രിയും പല പ്രമുഖ രാഷ്ട്രീയ നേതാക്കളും പത്രസമ്മേളനം നടത്തുവാന്‍ സ്ഥിരമായി എത്തുന്ന പ്രസ്‌ ക്ലബ്ബില്‍ ഇങ്ങനെ ഒരു സങ്കേതം പ്രവര്‍ത്തിക്കുന്നു എങ്കില്‍ അതിനര്‍ത്ഥം അത് പരസ്യമായ ഒരു രഹസ്യം ആണെന്ന് തന്നെ അല്ലെ .!
കുപ്പികളുടെ എണ്ണവും അളവും കൂടുന്നതിന് അനുസരിച്ച് വാര്‍ത്തകളുടെ വീര്യവും കൂടും എന്ന ബാര്‍ട്ടര്‍ സമ്പ്രദായം ആയിരിക്കും ഇവിടെ പ്രവര്തികമാകുന്നത് .കള്ള വാറ്റുകാരനെയും ഒരു കുപ്പി മദ്യം കയ്യില്‍ വച്ച കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്ത ആളിനെയും ചാനല്‍ ക്യാമറകളില്‍ ഒപ്പി വൈകിട്ട് സ്റ്റുഡിയോ ഫ്ലോറില്‍ ഇരുന്നു മദ്യത്തിനു എതിരെ ഖോര ഖോരം വാര്‍ത്തകള്‍ നല്‍കുന്ന "ചില" മാധ്യമ പ്രവര്‍ത്തകരുടെ അണ്ടര്‍ ഗ്രൌണ്ട് ബാര്‍ വീശല്‍ അധികാരികള്‍ കണ്ടു നിയമ നടപടി എടുക്കേണ്ട ഒന്നാണ്..ഈ വാര്‍ത്ത ഒരു ചാനലിലും വരുമെന്ന് കരുതേണ്ട..സോഷ്യല്‍ മീഡിയ ഉള്ളതുകൊണ്ട് മാത്രം നാം അറിയുന്നു.
ഇനി എങ്കിലും നമ്മുടെ മുന്നിലേയ്ക്ക് എത്തുന്ന "സൂചന/അത്രേ/പറയപ്പെടുന്നു വാര്‍ത്തകള്‍ കാണുമ്പോള്‍ ചിന്തിക്കുക..സമ്മാനത്തിന്റെ അളവ് കൂടിയാല്‍ വാര്‍ത്തയുടെ നിര്‍മിതിയും കൂടും !!

Wednesday, August 27, 2014

ഫേസ് ബുക്കിന്‍റെ ചുവരുകള്‍

സോഷ്യല്‍ മീഡിയ തുറന്നു തരുന്നത്  വലിയ അവസരങ്ങള്‍ ആണ്.പണ്ട് ചായക്കട ചര്‍ച്ചകളിലും നാട്ടിന്‍പുറത്തെ ആള്‍ക്കൂട്ടങ്ങളിലും  വായനശാലകളിലും നടന്നിരുന്ന ചര്‍ച്ചകളുടെ ആധുനീകപതിപ്പ്.

ഈ പറഞ്ഞ സ്ഥലങ്ങളില്‍  എല്ലാത്തരം വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്..അതില്‍ രാഷ്ട്രീയം ,സിനിമ ,ചരിത്രം,ഭൂമിശാസ്ത്രം ,സാഹിത്യം എന്ന് വേണ്ട അയല്‍വക്കങ്ങളില്‍ നടക്കുന്ന ആഹിവിതംവരെ ചര്‍ച്ച ആകാറുണ്ട്.അത്തരം ചര്‍ച്ചകളുടെ ഒരു പ്രത്യേകത എന്താണ് എന്ന് ചോദിച്ചാല്‍ അവയ്ക്കൊന്നും ആരും അതിര്‍വരമ്പുകള്‍ വയ്ക്കാറില്ല.അവ ഒന്നും ആരാലും നിയന്ത്രണവിധേയമായ ഒന്നും അല്ല.അവിടെ ഉപയോഗിക്കുന്ന ഭാഷ സ്വതസിന്തം ആയ ഒന്നായിരിക്കും.അതില്‍ കൂട്ടിചേര്‍ക്കലുകളോ മുഖം മിനുക്കാലുകാളോ ഒന്നും ഉണ്ടാകില്ല..അപ്പോള്‍ തോന്നുന്നത് എന്താണോ അതാണ്‌ ചര്‍ച്ചയ്ക്കുള്ള ഭാഷയും അതിന്റെ സ്വഭാവവും.

മുകളില്‍ പറഞ്ഞത് പോലെ ആ ചര്‍ച്ചകളുടെ ഒരു തനിപ്പകര്‍പ്പ്‌ ആണ് സോഷ്യല്‍ മീഡിയകള്‍,പ്രത്യേകിച്ച് ഫേസ് ബുക്ക്‌.
ഇവിടെ ഇടപെടുന്നവര്‍ സമൂഹത്തിലെ എല്ലാതലത്തിലും ഉള്ള ആളുകള്‍ ആണ്.അവരുടെ ഓരോരുത്തരുടെയും മനസികവ്യപാരങ്ങള്‍ വളരെ വ്യത്യസ്തം ആണ്.അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ യിലെ ചര്‍ച്ചകള്‍ക്ക്  നിയതമായ ഒരു രൂപമോ നിയന്ത്രണമോ ഇല്ലതാനും.

സമൂഹത്തിലെ ചര്‍ച്ചകള്‍ എടുത്തു നോക്കിയാല്‍ തന്നെ ഒരു വിഷയത്തെ ഗൌരവമായി കണ്ടു അതിന്റെ മെരിറ്റില്‍ എടുത്തു വിശകലനം ചെയ്യുന്ന ആളുകള്‍ ഉണ്ട്.അത് പോലെ കാടടച്ചു വെടി വയ്ക്കുന്ന ഒരു കൂട്ടവും ഉണ്ട്.പക്ഷെ രണ്ടു കൂട്ടരും ചെയ്യുന്നത് വ്യക്തമായ അഭിപ്രായ പ്രകടനം തന്നെ.

അതുപോലെ തന്നെ ഫേസ് ബുക്കില്‍ ഓരോ വാക്കുകള്‍ എഴുതുമ്പോളും വളരെ അധികം ആലോചിച്ചു അതിലെ ഭാഷയെ കാച്ചി കുറുക്കി പതം വരുത്തി എഴുതുന്നവര്‍ ഉണ്ട്.അതെ പോലെ തന്നെ ഭാഷയുടെ ഭംഗി നോക്കാതെ സൌകുമാര്യത്തെ കണക്കില്‍ എടുക്കാതെ തങ്ങള്‍ക്കു പറയുവാന്‍ ഉള്ളത് എന്ത് തന്നെ ആയാലും വെട്ടിത്തുറന്നു പറയുന്ന ഒരു കൂട്ടരും ഉണ്ട്.

എന്ത് തന്നെ ആയാലും എല്ലാത്തിന്റെയും ആത്യന്തികമായ  ലക്‌ഷ്യം നിയന്ത്രണങ്ങള്‍ ഇല്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ തന്നെ ആണ്.ആ ഒരു നിയന്ത്രണം ഇല്ലായ്മ ആണ് ഫേസ് ബുക്ക്‌ പോലെ ഉള്ള നവമാധ്യമങ്ങളുടെ ശക്തിയും.

എന്നാല്‍ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞ വിഷയവും ഗൌരവകരമായ ഒന്നാണ്.
"മൂത്രപുരകളില്‍ എഴുതിയിരുന്ന മനോരോഗികള്‍ ഇപ്പോള്‍ ഫേസ് ബുക്കില്‍ സജീവം"

പക്ഷെ അതൊരു അടച്ചാക്ഷേപം ആയിട്ടല്ല അദേഹം പറഞ്ഞത് എന്ന് കൂടി കണക്കില്‍ എടുത്തു വേണം ആ പ്രസ്താവനയോട് പ്രതികരിക്കുവാന്‍.തീര്‍ച്ചയായും  ഈ പറഞ്ഞ മനോരോഗികള്‍ സോഷ്യല്‍ മീഡിയ യില്‍ ഉണ്ട്.തെറി വിളികളും അസഭ്യ വര്‍ഷവുമായി മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അല്ലെങ്കില്‍ ആശയങ്ങളെ ആക്ഷേപിക്കുന്ന ഒരു ചെറുവിഭാഗം.പക്ഷെ അവരും പ്രകടിപ്പിക്കുന്നത് ഒരു തരത്തില്‍ അഭിപ്രായ പ്രകടനം ആണ്,പക്ഷെ ആ അഭിപ്രായ പ്രകടനത്തിന്റെ നിലവാരം എത്ര എന്നതിനെ കുറിച്ച് ഒരു ചിന്ത ഉണര്‍ത്തുവാന്‍ രഞ്ജിത്ത് ന്റെ പ്രസ്താവന കൊണ്ട് ആയി എങ്കില്‍ അതിനെ  പോസിറ്റീവ് ആയി തന്നെ എടുക്കുന്നതാകും കൂടുതല്‍ അഭികാമ്യം.

ചാനല്‍ കളെയും പത്രങ്ങളെയും മറ്റു മാധ്യമങ്ങളെയും നിശിതമായി വിമര്‍ശനത്തിന്റെ കൂരമ്പില്‍ തറയ്ക്കുന്ന സോഷ്യല്‍ മീഡിയ എന്ന ഈ സംവിധാനത്തെയും   അതെ നാണയത്തില്‍ അതെ മെരിറ്റില്‍ തന്നെ വിമര്‍ശിക്കുവാന്‍ അവകാശം മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന  അപ്രിയ സത്യം മനസ്സിലാക്കിയാല്‍ രഞ്ജിത്ത് ന്റെ വിമര്‍ശനങ്ങളെ ആ രീതിയില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയും.